‘ഏത് ജാതി മത സമവാക്യങ്ങളും ഒന്നിച്ച് കൊണ്ടുപോകാന്‍ പിണറായി വിജയന് കഴിയും’; കെ മുരളീധരന്‍

ഏത് നിലപാടും സ്വീകരിക്കാന്‍ കഴിവുള്ളയാളാണ് പിണറായി വിജയനെന്ന് കെ.മുരളീധരന്‍. ഏത് ജാതി മത സമവാക്യങ്ങളും ഒന്നിച്ച് കൊണ്ടുപോകാന്‍ പിണറായി വിജയന് കഴിയുമെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി

എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോകാനുള്ള പിണറായിന്‍ന്റെ കഴിവ് മുരളീധരന്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍. കോണ്‍ഗ്രസിന്റെ ഭരണഘടന തന്നെ സെമി കേഡര്‍ ആണ്. എന്നാല്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചുള്ള സെമി കേഡര്‍ അല്ല ഉദ്ദേശിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു

പാര്‍ട്ടിയ്ക്ക് പാര്‍ട്ട് ടൈം ജോലിക്കാരെ വേണ്ടെന്നും മുഴുവന്‍ സമയ പ്രവര്‍ത്തകരെ മതിയെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പ്രതികരിച്ചു. അച്ചടക്കം താനുള്‍പ്പെടെ എല്ലാവര്‍ക്കും ബാധകമാണ്. ഇനി വിട്ടുവീഴ്ച ഇല്ല. ശീലങ്ങള്‍ മാറണമെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് വരുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ പാര വയ്ക്കുന്ന ആളുകളല്ല പര്‍ട്ടിക്ക് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here