നാലായിരത്തിലധികം വീട് നല്‍കി ഒന്നാംസ്ഥാനത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍; മന്ത്രി എം വി ഗോവിന്ദൻ

രണ്ടാം പിണറായി സർക്കാരിന്റെ നൂറ് ദിന പരിപാടിയുടെ ഭാഗമായി ഒന്നാംസ്ഥാനത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍. നാലായിരത്തിലധികം വീടുകളാണ് തിരുവനന്തപുരം കോര്‍പ്പറേഷൻ പരിധിയിൽ നൽകാനായതെന്ന് തദ്ദേശ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കൈരളിന്യൂസിന്റെ പ്രത്യേക പരിപാടിയിൽ പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ വീടുകൾ നിർമിക്കാൻ കഴിഞ്ഞത്. 12,067 വീടുകളാണ് സർക്കാരിന് ചുരുങ്ങിയ ദിനങ്ങൾ കൊണ്ടുതന്നെ നൽകാൻ കഴിഞ്ഞതെന്നും ഭവനരഹിതര്‍ക്ക് അഞ്ചുവര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വീടാണ് പിണറായി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഇനിയും വീടുകൾ നിർമിച്ചു നൽകാനുണ്ടെന്നും കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും അടച്ചുറപ്പുള്ള വീട് നൽകുകയെന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ ഇപ്പോൾ ഒരു ഉത്സവ പ്രതീതിയാണ് നിലനിൽക്കുന്നത്. ഒന്നാം പിണറായി സർക്കാറിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേർന്നപ്പോൾ തീരുമാനിച്ച സമഗ്രമായ പദ്ധതിയായ അതിദരിദ്രരെ കണ്ടെത്താനുള്ള സർവേ ഈ വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ പൂർത്തിയാവുമെന്നും അഞ്ച് വർഷം കൊണ്ട്തന്നെ കേരളത്തിൽ അതിദരിദ്രരായ ഒരു മനുഷ്യൻ പോലും ഇല്ലായെന്ന് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

സർക്കാരിന്റെ മുൻപിൽ ഒരാവശ്യവും പറഞ്ഞു വരാത്തവരെ കണ്ടെത്തുമെന്നും ഇതിനായുള്ള സർവേ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും തങ്ങളുടെ മുൻപിൽ വരുന്നവർക്ക് ഒരു ആശ്രയമുണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here