‘വർഗീയതയ്ക്കെതിരായ പ്രതിരോധത്തിന്‍റെ കോട്ടയായിരിക്കും കേരളം’: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

‘വർഗീയതയ്ക്കെതിരായ പ്രതിരോധത്തിന്‍റെ കോട്ട ആയിരിക്കും കേരളമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യങ്ങൾ കേരളത്തിൽ ഉണ്ടാകാറുണ്ട്. അതിനെയെല്ലാം ഫലപ്രദമായി എതിർത്തുകൊണ്ടാണ് ഇടതുപക്ഷജനാധിപത്യ മുന്നണി പ്രവർത്തിക്കുന്നതെന്നും തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൈരളിന്യൂസിന്റെ നൂറില്‍ നൂറ് എന്ന പ്രത്യേക പരിപാടിയില്‍ പറഞ്ഞു.

വർഗീയ ശക്തികൾ പരസ്പരം ഏറ്റുമുട്ടിയാൽ ഒരു വർഗീയ ശക്തി ജയിക്കുകയും മറ്റ് വർഗീയ ശക്തി തോൽക്കുകയും അല്ല ചെയ്യുക. രണ്ടു വർഗീയ ശക്തികളും പരസ്പരം ശക്തിപ്പെടുകയാണ് ചെയ്യുക. ഇതാണ് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട നിലപാട്. അതുകൊണ്ട് അങ്ങനെയുള്ള പശ്ചാത്തലം തന്നെ ഒഴിവാക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചുള്ള വളരെ പ്രധാനപ്പെട്ട കാര്യം.

 അതായത്, ഒരു വർഗീയതയെ മറ്റൊരു വർഗീയത കൊണ്ട് എതിർത്തു പരാജയപ്പെടുത്താൻ കഴിയില്ല. രണ്ടും പരസ്പരപൂരകം ആണ്. ആരും ജയിക്കുകയും തോൽക്കുകയും ചെയ്യില്ല. ആ ഒരു സാഹചര്യം തന്നെ ഒഴിവാക്കണം എന്നാണ് കേരളം ആഗ്രഹിക്കുന്നത്. അതാണ് സർക്കാർ എടുത്ത നിലപാട്.മന്ത്രി വ്യക്തമാക്കി.

സ്വാഭാവികമായും മുഖ്യമന്ത്രിതന്നെ ആ കാര്യത്തെ സംബന്ധിച്ചിടത്തോളം ബിഷപ്പുമായി ബന്ധപ്പെട്ട കാര്യം പരാമർശിച്ചു. അവിടെവച്ച് ഞങ്ങൾ അത് നിർത്തി. ഹിന്ദു വർഗീയവാദികൾ അതിനു പിന്നാലെ പോയി. അതിന്റെ ഭാഗമായി എന്തെങ്കിലും ലാഭം കിട്ടുമോ എന്ന് അവർ നോക്കി. വർഗീയ ശക്തികൾ പരസ്പരം എതിർക്കുന്ന നിലപാടിൽ പോയപ്പോൾ ഇടതുപക്ഷ  മുന്നണി സർക്കാർ കൃത്യമായ നിലപാട് സ്വീകരിച്ചു കൊണ്ട് ഒരു സമീപനം മുഖ്യമന്ത്രി തന്നെ പരസ്യമായി പറഞ്ഞു. അതിനപ്പുറം ഇനി വിഡി സതീശന്‍ എന്താണ് ഉദ്ദേശിക്കുന്നത്.

വിഡി സതീശന്‍റെ ആവശ്യം വർഗീയ ശക്തികൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടാകട്ടെ എന്നാണ്. ഞങ്ങൾ എല്ലാകാലത്തും വർഗ്ഗീയ ശക്തികൾക്കെതിരായ പ്രത്യേകിച്ച് ഭൂരിപക്ഷ വർഗീയ ശക്തികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള പ്രസ്ഥാനമാണ്. ഇനിയും ആ നിലപാട് സ്വീകരിച്ചുകൊണ്ട് തന്നെയാണ് ഗവൺമെന്റ് മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News