പെണ്‍വാണിഭ കേസ്; കെ എസ് യു നേതാവ് ഉള്‍പ്പെടെ ആറുപേരെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു

പെണ്‍വാണിഭ കേസില്‍ കെ എസ് യു നേതാവ് ഉള്‍പ്പെടെ ആറുപേരെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ് യു പെരുമ്പാവൂര്‍ ബ്‌ളോക്ക് വൈസ് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ വേങ്ങൂര്‍ സ്വദേശി നോയല്‍, ഇടപാടുകാരനായ കൊല്ലം സ്വദേശി ജഗന്‍, നടത്തിപ്പുകാരായ മൂക്കന്നൂര്‍ സ്വദേശി എബിന്‍ ഉള്‍പ്പടെയാണ് പിടിയിലായത്.

കാലടി മറ്റൂര്‍ ജങ്ഷനില്‍ എയര്‍പോര്‍ട്ട് റോഡിലെ ഗ്രാന്റ് റസിഡന്‍സി ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ ഇടപാടുകള്‍. രായമംഗലം സ്വദേശി സുധീഷും പയ്യന്നൂര്‍ സ്വദേശി ധനേഷും ചേര്‍ന്നാണ് ലോഡ്ജ് നടത്തിയിരുന്നത്. മൂക്കന്നൂര്‍ സ്വദേശി എബിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാവായ നോയലും ചേര്‍ന്നായിരുന്നു ഇടപാടുകള്‍ ആസൂത്രണം ചെയ്തിരുന്നത്. 12,000 രൂപയാണ് ഇടപാടുകാരില്‍നിന്ന് വാങ്ങിയിരുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളെ ഉള്‍പ്പെടെ ലോഡ്ജില്‍ എത്തിച്ച് പെണ്‍വാണിഭം നടത്തുന്നുണ്ടെന്ന വിവരത്തെതുടര്‍ന്ന് നാളുകളായി പൊലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതെത്തുടര്‍ന്നാണ് നടത്തിപ്പുകാരും ഇടപാടുകാരനും ഉള്‍പ്പടെ പിടിയിലായത്.

നടത്തിപ്പുകാരായ ധനേഷ്, സുധീഷ്, നോയല്‍, എബിന്‍ എന്നിവര്‍ക്കു പുറമെ ഇടപാടുകാരനായ ജഗന്‍, ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 22കാരിയായ മധ്യപ്രദേശ് സ്വദേശിനിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കാലടി പോലീസ് ഇന്‍സ്പെക്ടര്‍ ബി സന്തോഷ്, എസ്ഐമാരായ ജയിംസ് മാത്യു, എന്‍ വി ബാബു, എഎസ്ഐ അബ്ദുള്‍ സത്താര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പ്രത്യേകസംഘം അന്വേഷിക്കുമെന്ന് റൂറല്‍ എസ് പി കെ കാര്‍ത്തിക് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News