ശ്രീ ചിത്ര സ്റ്റാഫ് യൂണിയൻ രക്തസാക്ഷി ദിനം ആചരിച്ചു

ആവശ്യധിഷ്ഠിത മിനിമം വേജസിനായി 1968 ൽ ദേശവ്യാപകമായി ഏകദിന പണിമുടക്കത്തിൽ പങ്കെടുത്ത 17 കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരെ വെടിവെച്ചും ട്രെയിൻ കയറ്റിയും കൊല ചെയ്ത ദിനം കോൺഫെഡറേഷൻ രക്തസാക്ഷി ദിനമായി ആചരിച്ചു.

ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റാഫ് യൂണിയൻ ദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗം നടത്തി. മുൻ ജനറൽ സെക്രട്ടറി എ ശെൽവരാജ് കുമാർ പതാക ഉയർത്തി.

കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന ഓർഗനൈസിംങ് സെക്രട്ടറി കെ വി മനോജ് കുമാർ പ്രഭാഷണം നടത്തി. എം റ്റിഅരുൺ, ഡി വിനോദ് ,എം സിഅശ്വതി,സജി എസ്, ജി നന്ദകുമാർ , എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളേജ് ക്യാമ്പസിലെ രോഗികൾക്ക് അന്നദാനം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here