മുംബൈയിൽ ഗണേശോത്സവത്തിന് ഇന്ന് പരിസമാപ്തി; തീവ്രവാദ ഭീഷണിയിൽ സുരക്ഷ ശക്തമാക്കി മഹാനഗരം

ഇന്ന് നഗരം ഗണേശോത്സവത്തിന് പരിസമാപ്തി കുറിക്കുമ്പോൾ മുംബൈയിൽ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

നഗരത്തിൽ തീവ്രവാദ ആക്രമണ ഭീഷണിയുടെ സംശയത്തിലാണ് തിരക്കേറിയ പ്രദേശങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരിക്കുന്നത്. മുംബൈയിലെ എല്ലാ വലിയ റെയിൽവേ സ്റ്റേഷനുകളിലും സുരക്ഷ വർധിപ്പിച്ചതായി മുംബൈയിലെ റെയിൽവേ പോലീസ് കമ്മീഷണർ അറിയിച്ചു.

തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാളെ കഴിഞ്ഞ ദിവസം നഗരത്തിൽ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കൂടുതൽ ജാഗ്രതയോടെ നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here