തിരുവോണം ബംമ്പര്‍ നറുക്കെടുപ്പ്; ആ ഭാ​ഗ്യ നമ്പർ ഇതാണ്

തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറിയുടെ 12 കോടി ലഭിച്ച ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നു. TE 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ മീനാക്ഷി ലക്കി സെന്ററിൽ നിന്നും ഏജന്റ് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം. ടിക്കറ്റ് വിറ്റത് തൃപ്പുണിത്തുറയിലാണെന്നും റിപ്പോർട്ടുകളുണ്ട്.

തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിൽ വച്ച് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

12 കോടി രൂപയില്‍ 10% ഏജന്‍സി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കിഴിച്ച് ഏകദേശം 7.56 കോടി രൂപയാണ് ഒന്നാം സമ്മാനം കിട്ടുന്ന ആളുടെ കൈയ്യിലെത്തുക. രണ്ടാം സമ്മാനം ആറുപേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000,2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്സിമം ടിക്കറ്റുകൾ തന്നെ അച്ചടിച്ചുഎന്നതും അതുപോലെതന്നെ കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും മികച്ച വില്‍പ്പന തന്നെയാണ് സംസ്ഥാനത്ത് നടന്നതെന്നതും ഈ വർഷത്തെ ഓണം ബമ്പറിന്റെ പ്രത്യേകതയാണ്. അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റു പോയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News