മകന്റെ ചികിത്സയ്ക്ക് പണയം വെയ്ക്കാനിരുന്ന മോതിരം അഴുക്കു ചാലില്‍ പോയി; ഹസീനയ്ക്ക് മുന്നില്‍ ദൈവത്തെ പോലെ അവതരിച്ച് പൊലീസ് ഓഫീസര്‍ സൗദാമിനി

മകനെ ഡോക്ടറെ കാണിക്കാന്‍ മോതിരം പണയം വെയ്ക്കുക എന്നല്ലാതെ മറ്റൊരു വഴി തിരുവത്ര സ്വദേശിനി ഹസീനയുടെ മുന്‍പിലുണ്ടായിരുന്നില്ല. നടത്തത്തിനിടെ മോതിരം ഊരിയെടുക്കാന്‍ നോക്കിയപ്പോള്‍ അബദ്ധത്തില്‍ റോഡിലെ നടപ്പാതയില്‍ ഇട്ടിരുന്ന കോണ്‍ക്രീറ്റ് സ്ലാബിന്റെ ഇടയില്‍ മൊതിരം കുരുങ്ങി. കൈകള്‍ ഉപയോഗിച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ലാബിന്റെ വിടവിലൂടെ ഊര്‍ന്ന് അഴുക്കുചാലിലേക്കും വീണു.

മോതിരം കൈവിട്ടു പോയപ്പോള്‍ ഉറക്കെ ഒന്നും കരയാന്‍ പോലും കഴിയാതെ സഹായം തേടി ഹസീന ചാവക്കാട് പൊലീസ് സ്റ്റേഷനിലേക്കാണ് ഓടിയത്. അവിടെ ഹസീനയ്ക്കു മുന്നില്‍ ദൈവത്തെ പോലെ അവതരിച്ചത് സിവില്‍ പൊലീസ് ഓഫീസര്‍ സൗദാമിനിയായിരുന്നു.

മോതിരം നഷ്ടപ്പെട്ട സ്ഥലത്തേക്ക് അവര്‍ക്കൊപ്പം ചെന്ന സൗദാമിനി അതുവഴി പോയ മണ്ണുമാന്തി നിര്‍ത്തിച്ച് സ്ലാബ് മാറ്റാന്‍ സഹായം അഭ്യര്‍ഥിച്ചു. ദുര്‍ഗന്ധം വമിക്കുന്ന കാനയില്‍ കെട്ടിക്കിടന്ന മലിനജലം മുഴുവന്‍ കോരി മാറ്റിയപ്പോള്‍ അഴുക്കു ചാനിനിടയില്‍ മോതിരം കണ്ടെത്തി. അരപ്പവന്റെ മോതിരം തിരികെയെടുത്തു നല്‍കി സൗദാമിനി നാടിന് മിന്നുന്ന സ്വര്‍ണ്ണമായി. ഹസീന സന്തോഷം കൊണ്ടു നിറഞ്ഞ കണ്ണുകളോടെയാണു അവിടെ നിന്ന് മടങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News