‘സ്കൂൾ തുറക്കുന്നത് വിദ്യാഭ്യാസ വകുപ്പ്‌ അറിഞ്ഞില്ല’ പ്രചരണങ്ങൾക്കെതിരെ വി ശിവന്‍കുട്ടി

സ്കൂൾ തുറക്കുന്നത് വിദ്യാഭ്യാസ വകുപ്പ്‌ അറിഞ്ഞില്ലെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി. ചില മാധ്യമങ്ങളുടെ വ്യാജപ്രചരണമാണ്‌ ഇത് .വകുപ്പുമായി ചര്‍ച്ച ചെയ്‌താണ് തീരുമാനമെടുത്തത്. ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്‌ ഒരുക്കങ്ങള്‍ ആരംഭിച്ചു ഇതുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾക്ക്‌ അടിസ്ഥാനമില്ല മന്ത്രി കൂട്ടിച്ചേർത്തു.എല്ലാ ക്ലാസുകളിലും മാസ്‌ക് നിര്‍ബന്ധമാക്കും. ബസ് ഉൾപ്പടെ അണുവിമുക്തമാക്കും. ബസില്ലാത്ത സ്‌കൂളുകൾക്ക്‌ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.

അതേസമയം, സമാന്തരമായി ഓൺലൈൻ ക്ലാസുകളും നടക്കും. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദുരീകരിക്കുമെന്നും അധ്യാപക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം ഉദ്യോ​ഗസ്ഥതല ചര്‍ച്ച നടത്തുമെന്ന് ‌മന്ത്രി അറിയിച്ചു. വിദ്യാഭ്യാസവകുപ്പും ആരോ​ഗ്യവകുപ്പും സംയുക്തമായി തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News