ഒമാനില്‍ മൂന്ന് ദിവസത്തിനിടെ 114 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ്

മൂന്ന് ദിവസത്തിനിടെ ഒമാനില്‍ 114 പേര്‍ക്ക് കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഒരാള്‍ കൂടി കൊവിഡ് മരണത്തിന് കീഴടങ്ങി. പുതുതായി 226 പേര്‍ കൂടി സുഖം പ്രാപിച്ചു .

അതെ സമയം രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,423 ആയി ഉയര്‍ന്നു. ആകെ രോഗികളില്‍ 2,93,844 പേരും രോഗമുക്തരായി. 96.8 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്.

ആകെ 4,093 പേര്‍ കോവിഡില്‍ മരണപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ ആറ് കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവരുള്‍പ്പെടെ ആകെ 61 പേരാണ് ഒമാനിലെ ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 22 പേരുടെ നില ഗുരുതരമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here