പാലക്കാട് സമാന്തര ടെലഫോൺ എക്ചേഞ്ച് കേസിലെ മുഖ്യപ്രതി പിടിയിൽ

പാലക്കാട് സമാന്തര ടെലഫോൺ എക്ചേഞ്ച് കേസിലെ മുഖ്യപ്രതി മൊയ്തീൻകോയ കസ്റ്റഡിയിൽ.കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്.തുടർന്ന് മൊയ്തീൻകോയയെ പാലക്കാട് എത്തിച്ചു. പാലക്കാട് നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയ്യാളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലാണ് എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്.ആയൂര്‍വ്വേധ സ്ഥാപനത്തിന്‍റെ മറവിലാണ് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.

മേട്ടുപ്പാളയം സ്ട്രീറ്റിലെ എം എ ടവറില്‍ പ്രവര്‍ത്തിക്കുന്ന കീര്‍ത്തി ആയൂര്‍വേദിക് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലായിരുന്നു സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തിയത്.
രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ക‍ഴിഞ്ഞ എട്ട് വര്‍ഷമായി സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കോ‍ഴിക്കോട് സ്വദേശി മൊയ്തീന്‍ കോയയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു.

16 സിം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന സിംബോക്സും, ഏ‍ഴ് സിംകാര്‍ഡുകളും നിരവധി പേരുടെ തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. സ്ഥാപനത്തിലെ ജീവനക്കാരന്‍ കണ്ണംപറമ്പ് സ്വദേശി സുലൈമാന്‍ റാവുത്തറെ പൊലീസ് ചോദ്യം ചെയ്തു.

നീലിപ്പുഴ സ്വദേശി ഷഫീക്കിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
കോ‍ഴിക്കോട്ടെ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്ടെ സമാന്തര എക്സ്ചേഞ്ചിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News