
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ യുവാക്കളെ ലക്ഷ്യംവെച്ച് ആം ആദ്മി പാർട്ടി.
അധികാരത്തിൽ എത്തിയാൽ ആറ് മാസത്തിനകം ഒരുലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
തൊഴിൽ ഇല്ലാത്തവർക്ക് തൊഴിൽ ലഭിക്കുന്നത് വരെ മാസം 5000 രൂപ നൽകും, എല്ലാ വീടുകളിലും ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പാക്കും, ഉത്തരാഖണ്ഡുകാർക്ക് തൊഴിലിൽ 80 ശതമാനം റിസർവേഷൻ ഉറപ്പാക്കും എന്നിങ്ങനെയാണ് അരവിന്ദ് കെജ്‌രിവാളിന്റെ വാഗ്ദാനങ്ങൾ.
അതേസമയം, ഇത് മൂന്നാം തവണയാണ്കെജ്‌രിവാൾ ഉത്തരാഖണ്ഡ് സന്ദർശിക്കുന്നത്. എന്നാൽ ഈയൊരു വർഷം തന്നെ രണ്ട് തവണ മുഖ്യമന്ത്രിമാരെ മാറ്റേണ്ടി വന്ന ബിജെപിക്ക് വലിയ വെല്ലുവിളിയാണ് ആം ആദ്മി പാർട്ടി ഉയർത്തുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here