കാസർഗോഡ് എട്ടാംക്ലാസുകാരിയുടെ ആത്മഹത്യ; അധ്യാപകൻ പിടിയിൽ

കാസർഗോഡ് മേൽപ്പറമ്പിൽ എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്‌ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. ആദൂർ സ്വദേശി ഉസ്മാനാണ് മുംബൈയിൽ നിന്ന് അറസ്റ്റിലായത്. ഫോൺ ട്രാക്ക് ചെയ്‌താണ്‌ ഒളിത്താവളത്തിൽനിന്ന് ഉസ്മാനെ മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്‌തത്‌.

അധ്യാപകനെതിരെ പോക്‌സോ, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഈ മാസം എട്ടാം തീയതിയാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തത്‌. ദേളിയിലെ സ്വകാര്യ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിൽ ഉസ്മാൻ എന്ന അധ്യാപകൻറെ മാനസിക പീഡനമാണെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ചുവയുള്ള ചാറ്റിംഗിലൂടെ അധ്യാപകൻ പിന്തുടർന്നിരുന്നതായാണ് ആരോപണം. മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഇത് മനസിലാക്കിയ പിതാവ് സ്കൂൾ പ്രിൻസിപ്പലിനെ വിവരം ധരിപ്പിച്ചിരുന്നു. അന്ന് രാത്രി വിദ്യാർത്ഥിനിയെ അധ്യാപകൻ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് മാനസികമായി തകർന്ന കുട്ടി ആത്മഹത്യ ചെയ്തുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

പെൺകുട്ടിയോട് ആത്മഹത്യ ചെയ്യാൻ അധ്യാപകൻ പറയുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. അധ്യാപകൻ ഉസ്മാനെതിരെ പോക്സോയും ബാലനീതി വകുപ്പും ചുമത്തി മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News