സാക് ഹാരിസിന്റെ ‘അദൃശ്യം’ ചിത്രീകരണം പൂര്‍ത്തിയായി

ജോജു ജോര്‍ജ് നായകനാകുന്ന അദൃശ്യത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. നവാഗതനായ സാക് ഹാരിസാണ് ചിത്രത്തിന്റെ സംവിധായകന്‍. ജുവിസ് പ്രൊഡക്ഷന്‍സ്, യു.എ.എന്‍ ഫിലിം ഹൗസ്, എ.എ.എ ആര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായാണ് അദൃശ്യം നിര്‍മിക്കുന്നത്. നൂറുദിവസത്തിലധികം ചിത്രീകരണം നീണ്ടുനിന്ന ഈ ദ്വിഭാഷാ ചിത്രത്തിന്റെ ഭൂരിഭാഗവും ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് പൂര്‍ത്തീകരിച്ചത്.

പാക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റാണ് പശ്ചാത്തല സംഗീതവും ഒരുക്കുന്നത്

ജോജു ജോര്‍ജിനെ കൂടാതെ നരേന്‍, ഷറഫുദ്ദീന്‍, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍ എന്നിവര്‍ പ്രാധാന വേഷങ്ങളില്‍ എത്തുന്ന അദൃശ്യത്തിലൂടെ കായല്‍ ആനന്ദി ആദ്യമായി മലയാളത്തില്‍ അഭിനയിക്കും. സിനിമയുടെ ഫസ്റ്റ് ലുക് ടൈറ്റില്‍ പോസ്റ്റര്‍ ഇതിനകം പുറത്തിറക്കിയിരുന്നു. കോവിഡ് കാലഘട്ടത്തില്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മലയാളം, തമിഴ് ഭാഷകളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുക ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെന്ന് സംവിധായകന്‍ സാക് ഹാരിസ് പറഞ്ഞു. പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈനുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News