വിവാഹ പാര്‍ട്ടികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഷാര്‍ജ

കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഷാര്‍ജ. സാമൂഹിക ഒത്തുചേരലുകള്‍ക്കും വിവാഹ പാര്‍ട്ടികള്‍ക്കുമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് പുതുക്കിയത്. ഷാര്‍ജയിലെ വീടുകളില്‍ നടക്കുന്ന സാമൂഹിക പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ 50 പേരില്‍ കവിയരുതെന്നാണ് നിര്‍ദ്ദേശം. ഹാളുകളില്‍ നടക്കുന്ന പരിപാടികളില്‍ 100 പേരില്‍ കൂടുതല്‍ പങ്കെടുക്കരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

വ്യക്തികള്‍ നാലു മീറ്റര്‍ സാമൂഹിക അകലം പാലിക്കണം. പുതുക്കിയ കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് കൊവിഡ് വാക്സിന്‍ കുത്തിവെയ്പ്പിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചവര്‍ക്കും അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസുള്ളവര്‍ക്കും മാത്രമെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളു.

200 പേരെ ഉള്‍ക്കൊള്ളിച്ച് വെഡ്ഡിംഗ് ടെന്റുകളും സംഘടിപ്പിക്കാം. ഇത്തരത്തില്‍ വെഡ്ഡിംഗ് ടെന്റുകള്‍ സംഘടിപ്പിക്കുമ്പോള്‍ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല സംഘാടകര്‍ക്കാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News