പഞ്ചാബ്‌ മുഖ്യമന്ത്രിയെ മാറ്റിയതിന് പിന്നാലെ ഛത്തീസ്ഗഡിലും മുഖ്യമന്ത്രിക്കസേരയെ ചൊല്ലി വടംവലി

പഞ്ചാബ്‌ മുഖ്യമന്ത്രിയെ മാറ്റിയത്തിന് പിന്നാലെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെ മാറ്റണമെന്ന ആവശ്യം കൂടുതൽ ശക്തമാകുന്നു.എംഎൽഎമാരെ അണിനിരത്തി നീക്കത്തെ ചെറുക്കാനാണ് ഭാഗലിന്റെ ശ്രമം. കഴിഞ്ഞ ദിവസം തനിക്കൊപ്പമുള്ള എംഎൽഎമാരുടെ യോഗം വിളിച്ച ഭൂപേഷ് ഭാഗൽ 36 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കി.

പഞ്ചാബ് മുഖ്യമന്ത്രിയെ മാറ്റിയതിനു പിന്നാലെ ഛത്തീസ്ഗഡിലും മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. രണ്ടര വർഷത്തിന് ശേഷം അധികാര കൈമാറ്റം നടത്താമെന്ന വാക്ക് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ പാലിക്കണമെന്നാണ് ആവശ്യം.ദേശീയ നേതൃത്വവും ഇക്കാര്യം അവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ എംഎൽഎമാരെ അണിനിരത്തി മുഖ്യമന്ത്രി പദത്തിൽ തുടരാനുള്ള നീക്കങ്ങളാണ് ഭൂപേഷ് ഭാഗൽ നടത്തുന്നത്..ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഭാഗൽ വിളിച്ച യോഗത്തിൽ സംസ്ഥാന ആഭ്യന്തരമന്ത്രി അടക്കം 20 എംഎൽഎമാർ പങ്കെടുത്തു.

തനിക്ക് ഒപ്പം 36 എംഎൽഎമാർ ഉണ്ടെന്നും മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നോക്കിയാൽ എംഎൽഎമാർ രാജിവെക്കാൻ തയ്യാറാണെന്നുമാണ് ഭൂപേഷ് ഭാഗലിന്റെ വാദം ബാഗേലിനെ മാറ്റിയില്ലെങ്കിൽ രാജിവെക്കുമെന്ന് അടുത്ത മുഖ്യമന്ത്രിയാകേണ്ട ആരോഗ്യ മന്ത്രി ടിഎസ് സിംഗ് ദേവും ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

അതേസമയം പ്രതിസന്ധി രൂക്ഷമായതോടെ രാഹുൽ ഗാന്ധി ഛത്തീസ്ഗഡിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രാഹുൽ ഗാന്ധി ഛത്തീസ്ഗഡ് സന്ദർശിക്കും. പഞ്ചാബിൽ മുഖ്യമന്ത്രിയെ മാറ്റി പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്ന ദേശീയ നേതൃത്വത്തിന് കൂടുതൽ തലവേദനയാവുകയാണ് ഛത്തീസ്ഗഡ് പ്രതിസന്ധി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News