ഐപിഎല്‍; ചെന്നൈക്കെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിന് 157 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്‍ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചുള്ള ആദ്യ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 157 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ 6 വിക്കറ്റ് നഷ്ടത്തില്‍156 റണ്‍സ് എടുത്തു.

ചെന്നൈയ്ക്ക് വേണ്ടി ഓപ്പണര്‍ റിതുരാജ് ഗെയ്ക്‌വാദ് നടത്തിയ പ്രകടനമാണ് അവര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. റിതുരാജ് പുറത്താകാതെ 88 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ബ്രാവോ നടത്തിയ വെടിക്കെട്ടും ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിക്കുന്നതിന് സഹായകരമായി.

ഒന്നാം ഓവറിന്റെ അഞ്ചാം പന്തില്‍ ഫാഫ് ഡുപ്ലസിയും രണ്ടാം ഓവറിന്റെ മൂന്നാം പന്തില്‍ മൊയില്‍ അലിയും കൂടാരം കയറി. രണ്ടുപേരും റണ്‍സൊന്നും എടുക്കാതെയാണ് മടങ്ങിയത്. റായിഡു റിട്ടയേഡ് ഹട്ടായി മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ സുരേഷ് റെയ്‌ന നാല് റണ്‍സ് സംഭാവന നല്‍കി മടങ്ങി.

പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ധോനി മൂന്ന് റണ്‍സെടുത്ത് പുറത്തായി. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ട്രന്റ് ബോള്‍ട്ടും ആദം മില്‍നെയും ജസ്പ്രീത് ബുറയും രണ്ട് വിക്കറ്റുകള്‍ വീതം നേടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News