കൊല്ലത്ത് ബിജെപി, ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് മുപ്പതോളം പേർ സിപിഐഎമ്മിലേക്ക് 

കൊല്ലം കല്ലുവാതുക്കലിലെ വരിഞ്ഞം ശങ്കരവയലിൽ ആർഎസ്എസ് ബിജെപി ബന്ധം ഉപേക്ഷിച്ച് മുപ്പതോളം പേർ സിപിഐഎമ്മിലേക്ക് . യുവമോർച്ച കല്ലുവാതുക്കൽ മേഖല വൈസ് പ്രസിഡന്റ് എസ്.
സുനിൽ, യുവമോർച്ച മേഖല ജോയിന്റ് സെക്രട്ടറി വി.ആർ വിഷ്ണു,ദിലീപ്, വിനീത്, വിമൽ, ബിജെപി കല്ലുവാതുക്കൽ ടൗൺ ബൂത്ത് പ്രസിഡന്റ് സുകുമാരപിള്ള ഉൾപ്പെടെ മുപ്പതോളം പേരാണ് ബിജെപി ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിലേക്ക് വന്നത്.

സ്വീകരണ യോഗം സിപിഐഎം കല്ലുവാതുക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ധർമപാലൻ ഉദ്ഘാടനം ചെയ്തു. ചന്ദ്രവയൽ ബ്രാഞ്ച് സെക്രട്ടറി ജോർജുകുട്ടി അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി അംഗം വി സലീം,ബി തുളസീധരൻ ,എസ് സേതു ലാൽ , ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ആദർശ് തുടങ്ങിയവർ സംസാരിച്ചു. ആർഎസ്എസ് ബിജെപി ബന്ധം ഉപേക്ഷിച്ച് വന്ന പ്രവർത്തകരെ രക്തഹാരമണിയിച്ച്, പതാക നൽകി ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ധർമ്മപാലൻ സ്വീകരിച്ചു.

വർഗീയ നിലപാടുകളിലും, നേതാക്കളുടെ സ്വജനപക്ഷ നിലപാടുകളിലും, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാത്തന്നൂർ മണ്ഡലവുമായി ബന്ധപ്പെട്ട് നടക്കുന്ന കുഴൽപണ വിവാദങ്ങളിലും പ്രതിഷേധിച്ചാണ് ഇവർ ബിജെപി , ആർ എസ് എസ് ബന്ധം ഉപേക്ഷിച്ചതെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് വരുമെന്നും ഇവർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News