സിപിഐഎം ത്രിപുര സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുടെ ചുമതല ജിതേന്ദ്ര ചൗധരിക്ക്

സിപിഐ എം ത്രിപുര സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുടെ ചുമതല ജിതേന്ദ്ര ചൗധരിക്ക്. സംസ്ഥാന കമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. 63കാരനായ ജിതേന്ദ്ര ചൗധരി പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗവും മുന്‍ ലോക്സഭാംഗവുമാണ്.

ത്രിപുരയില്‍ ദശരഥ് ദേബ്, മണിക് സര്‍ക്കാര്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നു. ആദിവാസി അധികാര്‍ രാഷ്ട്രീയമഞ്ച് ദേശീയ കണ്‍വീനറും അഖിലേന്ത്യ കിസാന്‍സഭ ജോയിന്റ് സെക്രട്ടറിയുമാണ്. സംസ്ഥാന സെക്രട്ടറിയായിരുന്ന ഗൗതം ദാസ് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ അന്തരിച്ചതിനെ തുടര്‍ന്നാണ് ജിതേന്ദ്ര ചൗധരിയെ സംസ്ഥാന കമ്മറ്റി സെക്രട്ടറി ആയി തെരഞ്ഞെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News