മുൻ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നടന്ന കണ്ണൂർ കോട്ട ഡിജിറ്റൽ ഷോയിലും കോടികളുടെ തട്ടിപ്പ്

മുൻ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നടന്ന കണ്ണൂർ കോട്ട ഡിജിറ്റൽ ഷോ അഴിമതിയിൽ കോടികളുടെ തട്ടിപ്പ് നടന്നതായി വിജിലൻസ് കണ്ടെത്തൽ. ടെൻഡർ നടപടി മുതൽ എല്ലാ ഘട്ടത്തിലും സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തി. നിർമാണ പ്രവൃത്തികൾ നടത്തിയ ബംഗലൂരുവിലെ കൃപ ടെലികോം, സിംബോളിൻ കമ്പനി പ്രതിനിധികളെ വൈകാതെ ചോദ്യം ചെയ്യും.

കണ്ണൂർ കോട്ട ലൈറ്റ് ആൻഡ് സൗണ്ട് അഴിമതിയിൽ വിജിലൻസ് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പ്രാഥമിക അന്വേഷണം അന്തിമഘട്ടത്തിലാണ്. കോടികളുടെ അഴിമതി നടന്നുവെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ.ടെൻഡർ നടപടി മുതൽ യന്ത്ര സാമഗ്രികൾ വാങ്ങിയത്തിൽ വരെ ക്രമക്കേട് നടന്നതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.

ടെൻഡർ ലഭിച്ച കമ്പനി നിർമാണ ചുമതല മറ്റൊരു കമ്പനിക്ക് മറിച്ചു നൽകിയതിലും ക്രമക്കേട് നടന്നു. ടെൻഡർ ലഭിച്ച കിറ്റ്ക്കോ നിർമാണ പ്രവൃത്തികൾ ബംഗളൂരു ആസ്ഥാനമായ കൃപ കമ്പനിക്ക് മറിച്ചു നൽകി. കൃപ കമ്പനി സിംബോളിൻ എന്ന കമ്പനിയെ ജോലി ഏൽപ്പിച്ചു.സിംബോളിൻ കമ്പനിയുടെ പ്രവർത്തന മികവോ സാധന സാമഗ്രികളുടെ ഗുണ നിലവരമോ പരിശോധിച്ചില്ല.

യു ഡി എഫ് സർക്കാരിന്റെ അവസാന നാളുകളിൽ തിടുക്കപ്പെട്ട് പദ്ധതി ഉദ്ഘാടനം ചെയ്‌തെങ്കിലും സാങ്കേതിക തകരാർ കാരണം ഒരു ദിവസം പോലും ലൈറ്റ് ആൻഡ് ഷോ നടന്നില്ല. കോടിക്കണക്കിന് രൂപയുടെ സാമഗ്രികൾ തുരുമ്പെടുത്ത് നശിച്ചു.നാല് കോടിയോളം രൂപയാണ് സർക്കാർ പദ്ധതിക്കായി ചിലവഴിച്ചത്.

കണ്ണൂർ എം എൽ എ ആയിരുന്ന എ പി അബ്ദുള്ളക്കുട്ടിയുടെ ശുപാർശ പ്രകാരമാണ് പദ്ധതി സർക്കാർ അംഗീകരിച്ചത്. എ പി അബ്ദുള്ളക്കുട്ടിക്കും അന്നത്തെ ടൂറിസം മന്ത്രി എ പി അനിൽകുമാറിനും അഴിമതിയിൽ പങ്കുണ്ടെന്നാണ് ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel