പ്രഭാവർമ്മയുടെ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്തു

പ്രഭാവർമ്മയുടെ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്തു. ശ്യാമമാധവം,കനൽച്ചിലമ്പ് എന്നീ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പ്രകാശനം ചെയ്തത്. ഗൗരിശങ്കർ നടേശൻ, ഡോ.കെ. ശ്രീനിവാസ റാവു, വെങ്കിടേഷ് രാമകൃഷ്ണൻ,ഡോ.ചന്ദ്രശേഖര കമ്പാര ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

ദില്ലിയിലെ കേരള ഹൌസിൽ വച്ചാണ് പ്രശസ്ത കവിയും മാധ്യമ പ്രവർത്തകനുമായ പ്രഭവാർമ്മയുടെ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം നടന്നത്. കനൽച്ചിലമ്പിന്റെ പരിഭാഷയായ അജീർകുട്ടി വിവർത്തനം ചെയ്ത ആൻക്‌ലെറ്റ് ഓഫ് ഫയർന്റെ ആദ്യ പ്രതി മുതിർന്ന മാധ്യമ പ്രവർത്തകനായ വെങ്കിടേഷ് രാമകൃഷ്ണൻ ഏറ്റു വാങ്ങി. ശ്യാമമാധവത്തിന്റെ പരിഭാഷയായ അനിതാ മാധവൻ വിവർത്തനം ചെയ്ത ലാമെന്റ് ഓഫ് ദി ഡസ്‌കി ലോർഡ് ന്റെ ആദ്യപ്രതി പ്രശസ്ത കന്നഡ ഭാഷ കവിയും കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റുമായ ഡോ.ചന്ദ്രശേഖര കമ്പാരയും സ്വീകരിച്ചു. സാഹിത്യത്തിൽ പ്രഭാ വർമ ഒരു അത്ഭുതമാണെന്നും പ്രഭാവർമ്മയുടെ സുഹൃത്തായി അറിയപ്പെടുന്നതിൽ അഭിമാനമുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിൽ പറഞ്ഞു.

50 വർഷത്തെ സാഹിത്യ ജീവിതത്തിൽ, ജീവിതങ്ങളെ സൂക്ഷ്മമായി വീക്ഷിച്ച് കവിതകളിൽ പകർത്താറുണ്ടെന്നും തന്റെ കൃതികൾ പരിഭാഷ ചെയ്തവരോട് നന്ദി അറിയിക്കുന്നുവെന്നും പ്രഭാ വർമ ചടങ്ങിൽ പറഞ്ഞു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മലയാളം പതിപ്പുകളുടെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിക്കുന്നത് ഇൻഡസ് പബ്ലിഷേഴ്‌സാണ് ഇംഗ്ലീഷ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News