റെയിൽവേയിൽ സ്വകാര്യവൽക്കരണം അതിവേഗമാക്കാൻ പുതിയ പരിഷ്ക്കരണങ്ങളുമായി കേന്ദ്രം

റെയിൽവേയിൽ സ്വകാര്യവൽക്കരണം അതിവേഗമാക്കാൻ പുതിയ പരിഷ്ക്കരണങ്ങളുമായി മോദി സർക്കാർ. റെയിൽവേ സ്ഥാപനങ്ങൾ രണ്ട് കമ്പനികൾ ആക്കുന്നതുൾപ്പെടെയുള്ള ശുപാർശകളാണ് നടപ്പാക്കാൻ പോകുന്നത്. കേന്ദ്രസർക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്‌ സഞ്‌ജീവ്‌ സന്ന്യാൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ ശുപാർശകൾ.

ഇതോടെ റെയിൽവേ സ്കൂളുകൾ ഇല്ലാതാകും, ആശുപത്രികൾ സ്വാകാര്യ പങ്കാളിത്തത്തിന് വഴിതേടണമെന്നും ശുപാർശ ചെയ്യുന്നു..ഇതിന് പുറമെ റെയിൽ ടെലിനെ ഐആർസിറ്റിയിൽ ലയിപ്പിക്കും. കമ്പനികളാക്കുന്നതോടെ ഓഹരി വിൽപ്പനയും, സ്വാകാര്യ വതക്കരണവും കേന്ദ്രത്തിന് എളുപ്പത്തിലാകും..

സഞ്ജീവ് സന്യാൽ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള ശുപാർശകൾ ഇപ്രകാരമാണ്..

റെയിൽവേ വക സ്ഥാപനങ്ങൾ പ്രത്യേക കമ്പനികളാക്കും. ചെന്നൈ ഇന്റഗ്രൽ കോച്ച്‌ ഫാക്ടറി, കപൂർത്തല റെയിൽ കോച്ച്‌ ഫാക്ടറി, റായ്‌ബറേലി മോഡേൺ കോച്ച്‌ ഫാക്ടറി എന്നിവയെയും വാരാണസി, പാട്യാല, ബം​ഗാളിലെ ചിത്തരഞ്‌ജൻ എന്നിവിടങ്ങളിലെ എൻജിൻ നിർമാണ യൂണിറ്റുകളും ബംഗളുരുവിലെ യലഹങ്ക,ബിഹാറിലെ ബേല വീൽ നിർമാണ യൂണിറ്റുകളും ഒറ്റ കമ്പനിയ്ക്ക്‌ കീഴിലാക്കാനാണ്‌ നിർദേശം നൽകിയിട്ടുള്ളത്.

ഒപ്‌ടിക്കൽ ഫൈബർ നെറ്റ്‌വർക്ക്‌ കൈകാര്യം ചെയ്യുന്ന റെയിൽടെലിനെയും റെയിൽവേ ടിക്കറ്റിങ്‌ സംവിധാനം വികസിപ്പിച്ച ക്രിസിനെയും ഐആർസിടിസി കമ്പനിയിൽ ലയിപ്പിക്കും. രണ്ട്‌ ലക്ഷത്തോളം പേരെ ഈ കമ്പനികളിലേക്ക്‌ മാറ്റും. റെയിൽവേ സ്‌കൂളുകൾ പൂട്ടും. 13.68 ലക്ഷം തസ്‌തികയുണ്ടായിരുന്ന റെയിൽവേയിൽ ഇപ്പോൾ ജീവനക്കാർ 10 ലക്ഷത്തിൽ താഴെയാണ് ..ഇത് വീണ്ടും കുറച്ച്‌ എട്ട്‌ ലക്ഷത്തിൽ താഴെയാക്കും. പുറംതൊഴിൽ കരാറും താൽക്കാലിക നിയമനവും വ്യാപകമാക്കും. .ഇതിന് പുറമെ 21 റെയിൽവേ റിക്രൂട്ട്‌മെന്റ്‌ ബോർഡിന്റെയും പ്രവർത്തനം അവസാനിപ്പിക്കുക.

റെയിൽവേ പാതകളുടെ വൈദ്യുതീകരണ ചുമതലയുള്ള സെൻട്രൽ ഓർഗനൈസേഷൻ ഫോർ റെയിൽവേ ഇലക്‌ട്രിഫിക്കേഷൻ അടച്ചുപൂട്ടാനും ശുപാർശയുണ്ട്‌. വൈദ്യുതീകരണജോലികൾ സോണൽ അടിസ്ഥാനത്തിൽ കരാർ നൽകണം.രാജ്യമെമ്പാടുമുള്ള 94 റെയിൽവേ സ്‌കൂൾ കേന്ദ്രീയ വിദ്യാലയ സംഘടനു കൈമാറണം. ഇതിനു കഴിയാത്ത സ്ഥലങ്ങളിൽ സംസ്ഥാനസർക്കാരിനു കൈമാറുകയോ സ്വകാര്യപങ്കാളിയെ കണ്ടെത്തുകയോ ചെയ്യണം.

റെയിൽവേയുടെ 125 ആശുപത്രിയുടെയും 586 ആരോഗ്യകേന്ദ്രത്തിന്റെയും പ്രവർത്തനത്തിൽ സ്വകാര്യപങ്കാളിത്തത്തിനു വഴി കണ്ടെത്തണം. 17 സോണിലായി 280 പരിശീലന കേന്ദ്രം ഉണ്ടായിരുന്നത്‌ 130 ആക്കി. ഒരു സോണിൽ ഒറ്റ പരിശീലനകേന്ദ്രം മാത്രമാക്കാനും ശുപാർശ ചെയ്യുന്നു.പരിഷ്‌കാരങ്ങൾ അതിവേഗം നടപ്പാക്കാൻ റെയിൽവേ മന്ത്രാലയത്തോട്‌ ക്യാബിനറ്റ്‌ സെക്രട്ടറിയേറ്റ്‌ നിര്‍ദേശിച്ചുകഴിഞ്ഞു.. പരിഷ്‌ക്കരണങ്ങൾ കൊണ്ടുവരുകയും കമ്പനികൾ ആക്കുകയും ചെയ്താൽ ഓഹരി ഓഹരി വിൽപ്പനയും, സ്വാകാര്യ വതാക്കരണവും എളുപ്പത്തിൽ നടത്താൻ കഴിയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News