ഐ എസ് ആര്‍ ഒ ഗൂഢാലോചന കേസ്; പ്രതികളുടെ മുൻകൂർ ജാമ്യത്തെ എതിർത്ത് സി ബി ഐ സുപ്രീം കോടതിയിൽ

ഐ എസ് ആര്‍ ഒ ഗൂഢാലോചന കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യത്തെ എതിർത്ത് സി ബി ഐ സുപ്രീം കോടതിയിൽ . കേസിലെ ഏഴാം പ്രതി ഐബി മുൻ ഉദ്യോഗസ്ഥനായ ആർ.ബി.ശ്രീകുമാർ ഉൾപ്പെടെ നാല് പ്രതികളുടേയും മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.

ഒന്നും രണ്ടും പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥർ എസ്.വിജയൻ , തമ്പി എസ് ദുർഗദത്ത്, 11-ാം പ്രതി മുൻ ഡെപ്യൂട്ടി സെൻട്രൽ ഇൻറലിജൻസ് ഓഫിസർ പി.എസ്. ജയപ്രകാശ് എന്നിവരുടേയും ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.

പ്രതികളെ കസ്റ്റഡിൽ ചോദ്യം ചെയ്യണമെന്നും സിബിഐ കോടതിയെ അറിയിച്ചു. ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ സിബിഐ സ്വന്തമായി അന്വേഷിച്ച് തെളിവുകൾ കണ്ടെത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.ജസ്റ്റിസ് ഡികെ ജയിൻ സമിതിയുടെ റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ പ്രതികൾക്ക് എതിരെ സിബിഐക്ക് നീങ്ങാൻ ആകില്ലെന്നും ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News