ലൗ ജിഹാദും നാർകോട്ടിക്ക് ജിഹാദും പറഞ്ഞ് മുസ്ലീങ്ങളെ മാറ്റിനിർത്തണമെന്ന് പറയുന്നവർ ഇത് വായിക്കാതെ പോകരുത് !!

നല്ലവരായ മുസ്ലീം നാമധാരികളെ അടുത്തറിയുമ്പോൾ മുസ്ലീങ്ങളെ അടച്ചാക്ഷേപിക്കുന്നവർക്ക് കുറ്റ ബോധം തോന്നുന്നില്ലെങ്കിൽ അത് ആന്മ വഞ്ചനയായിരിക്കുമെന്ന് കണ്ണൂരിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ദീപികയുടെ മുൻ ഡി ജി എമ്മുമായ ഡി പി ജോസ് പറയുന്നു. ഒരുപാടു നാളുകൾക്കു ശേഷം പ്രൊഫ. മുഹമ്മദ് അഹമ്മദിനെ കണ്ടതിൻറെ സന്തോഷവും ഡി പി ജോസ് പങ്കുവച്ചു. ലൗ ജിഹാദും നാർകോട്ടിക്ക് ജിഹാദുമൊക്കെ വാർത്തകളിൽ നിറയുമ്പോൾ ഡി പി ജോസിന്റെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

ഡി പി ജോസിന്റെ കുറിപ്പ്

ഒരുപാടു നാളുകൾക്കു ശേഷം പ്രൊഫ. മുഹമ്മദ് അഹമ്മദിനെ ഇന്ന് അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടതിന്റെ സന്തോഷം അറിയിക്കാൻ എന്റെ വാക്കുകൾക്ക് ശേഷിയില്ല. അത്രമേൽ സന്തോഷമാണ്. മുസ്ലീം സഹോദരൻമാരെ ലൗ ജിഹാദും നാർക്കോട്ടിക്ക് ജിഹാദും ഒക്കെ പറഞ്ഞു മാറ്റി നിർത്തണമെന്ന് പറയുമ്പോൾ സമുദായ സൗഹാർദ്ദത്തിനും മദ്യവർജനത്തിനും ദേശീയ പ്രസ്ഥാനത്തിനും വേണ്ടി ജീവിതം മുഴുവൻ മാറ്റി വച്ച ഈ നല്ല മനുഷ്യൻ എന്നെ വല്ലാതെ അമ്പരപ്പിച്ച ,സ്വാമി ആനന്ദതീർത്ഥനെക്കുറിച്ച് , പീറ്റർ കയ്റോണി അച്ചനെക്കുറിച്ച്, സുക്കോൾ അച്ചനെക്കുറിച്ച് ഒക്കെ പറഞ്ഞ കഥകൾ വല്ലാതെ സ്പർശിച്ചു.

ദേശീയ പ്രസ്ഥാനമായ കോൺഗ്രസിനെക്കുറിച്ചു അദ്ദേഹം പറഞ്ഞു.ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് ജനങ്ങളോടൊപ്പം പോയോ ലെ ഇനി കോൺഗ്രസ്സിന് മുന്നോട്ടു പോകാൻ കഴിയൂ. കേഡറും സെമി കേഡറുമൊന്നുമല്ല വേണ്ടത്.ജനങ്ങളോടൊപ്പം നിൽക്കലാണ് അനിവാര്യം. വിശക്കുന്നവന് ഭക്ഷണവുമായി എത്തിയിരുന്ന പഴയ കോൺ ഗ്രസ് നേതാക്കളുടെ ചരിത്രം അദ്ദേഹം ഓർമിച്ചു. കഴിഞ്ഞ 2 വർഷമായി ഞാൻ വീട്ടിൽ വിശ്രമിക്കുന്നു.എനിക്ക് മരുന്നുമായി വന്നത് സി.പി.എം കാരാണ്.
അതും എല്ലാ ആഴ്ചയിലും. പിന്നീട് അവർ കിറ്റുമായി വന്നു. ഒരു തവണ കഴിഞ്ഞപ്പോൾ പിന്നീട് ഞാൻ പണം കൊടുത്തു.അവരുടെ പ്രസ്ഥാനത്തിൽ ഞാൻ ചേരില്ലെന്ന് അവർക്ക് നന്നായറിയാം.അവർക്ക് വോട്ടു ചെയ്യില്ലെന്നും അവർക്കറിയാം.

ഒരു കോൺഗ്രസുകാരും തിരിഞ്ഞു കേറിയിട്ടില്ല.സി.പി.എം കാരെ പ്രകീർത്തിക്കാനല്ല അദ്ദേഹമിത് പറഞ്ഞത്. പിന്നെയോ തന്റെ പ്രസ്ഥാനമായ കോൺഗ്രസും ഇങ്ങനെ ആവണമെന്ന ആഗ്രഹം കൊണ്ട് പറഞ്ഞു പോയതാണെന്ന് എനിക്ക് നന്നായറിയാം.

വാർദ്ധ്യക്യത്തിന്റെ അവശതകൾക്കിടയിലും രണ്ടു പുസ്തകങ്ങളുടെ പണി പുരയിലാണ് ഈ ഗാന്ധിയൻ.ഈ മനുഷ്യനെ പോലെയുള്ള മുസ്ലീം നാമധാരികളെ അടുത്തറിയുമ്പോൾ മുസ്ലീങ്ങളെ അടച്ചാക്ഷേപിക്കുന്നവർക്ക് കുറ്റബോധം തോന്നുന്നില്ലെങ്കിൽഅത് ആന്മ വഞ്ചനയായിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News