നാര്‍കോട്ടിക് പരാമര്‍ശം; മതമേലധ്യക്ഷന്മാരുടെ യോഗം ഇന്ന്

പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ സംയുക്ത യോഗവുമായി മതമേലധ്യക്ഷന്മാര്‍. വിവിധ സമുദായങ്ങളിലെ അധ്യക്ഷന്മാര്‍ യോഗത്തില്‍ പങ്കെടുക്കും.

വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. കര്‍ദിനാള്‍ ക്ലീമിസ് ബാവയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ക്രൈസ്തവ, ഹിന്ദു, മുസ്ലിം മത നേതാക്കളാണ് പങ്കെടുക്കുക.

പാണക്കാട് മുനവറലി ശിബാഹ് തങ്ങള്‍, പാളയം ഇമാം ബി.പി സുഹൈബ് മൗലവി, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈന്‍ മടവൂര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്ന പ്രമുഖര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here