സഭാ തർക്കം; സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ കേരള സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി

സഭാ തർക്കത്തിലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ നിലപാട് വ്യക്തമാക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. വിവിധ പള്ളികളിൽ വിധി നടപ്പാക്കുന്നതിന് പൊലീസ് സംരക്ഷണം തേടിയുള്ള ഹർജികളിലാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവ്.

ക്രമസമാധ പ്രശ്നങ്ങളും സംഘർഷവും വിധി നടപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ കോടതി ഉത്തരവ് നടപ്പാക്കാൻ ഉത്തരവാദിത്തമുണ്ടന്ന് സർക്കാർ ബോധിപ്പിച്ചു. വിധി നടപ്പാക്കേണ്ട സർക്കാർ നിസ്സഹായത പ്രകടിപിക്കുന്നത് ആശങ്കയുണ്ടാക്കന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുകയാണന്നും, യാക്കോബായ വിഭാഗത്തിൻ്റെപുനഃപരിശോധനാ ഹർജി സുപ്രീം കോടതി നിരസിച്ചിട്ടുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി. തീരുമാനം രണ്ടാഴ്ചക്കകം അറിയിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News