ADVERTISEMENT
മന്ത്രിമാർക്കുള്ള മൂന്ന് ദിവസത്തെ പരിശീലന പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കമായി. മന്ത്രിമാർ ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി അതിൻറെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലഹരണപ്പെട്ട ചട്ടങ്ങൾക്ക് പകരം പുതിയവ വേണമെങ്കിൽ അതിനാവശ്യമായ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി പരിശീലനം ഉദ്ഘാടനം ചെയ്ത് വ്യക്തമാക്കി.
ഐഎംജി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ മൂന്ന് ദിവസമായി പത്ത് സെഷനുകളാണുള്ളത്. മന്ത്രിമാർ ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി അതിൻറെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണമെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. കാലഹരണപ്പെട്ട ചട്ടങ്ങൾക്ക് പകരം പുതിയവ വേണമെങ്കിൽ അതിനാവശ്യമായ നടപടി എടുക്കണം. തെരഞ്ഞെടുപ്പിൽ ചേരിതിരിഞ്ഞ് മത്സരിച്ചു.
അധികാരത്തിൽ ഏറ്റിയവരും ഏറ്റാതിരിക്കാൻ ശ്രമിച്ചവരുമുണ്ട്. അധികാരത്തിൽ ഏറികഴിഞ്ഞാൽ പിന്നെ ഈ രണ്ട് ചേരിയില്ല. മുന്നിലുള്ളത് ജനങ്ങൾ മാത്രമാണ്. അതിനാൽ ഏതെങ്കിലും തരത്തിലെ പക്ഷപാതിത്വം പാടില്ല. ഭരണപരമായ ചുമതലകളിൽ മന്ത്രിമാരെ പോലെ തന്നെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണ്.
ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ ശരിയെന്ന് തോന്നിയാൽ സ്വീകരിക്കണം. കേരളത്തിൻറെ അഭിമാന പദ്ധതിയായ ലൈഫിൻറെ ആശയം ആദ്യം മുന്നോട്ടു വച്ചത് ഒരു ഉദ്യോഗസ്ഥനായിരുന്നു. പാവപ്പെട്ടവരുടെ കാര്യങ്ങൾക്ക് മുൻഗണന നൽകണം. മുൻ സർക്കാരിൻറെ കാലത്തേതുപോലെ ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കണമെന്നും മുഖ്യമന്ത്രി മന്ത്രിമാരോട് നിർദേശിച്ചു.
ഭരണസംവിധാനത്തെക്കുറിച്ച് കൂടുതൽ അറിയുക, ദുരന്തവേളകളിൽ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, മന്ത്രിയെന്ന ടീം ലീഡർ തുടങ്ങിയ സെഷനുകളാണ് ആദ്യ ദിനം. ഒരോ മേഖലയിലെയും വിദഗ്ധരാണ് മന്ത്രിമാരുമായി സംവദിക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.