ഭിന്നശേഷിക്കാർക്കും ശാരീരിക ബുദ്ധിമുട്ടുകളുള്ളവർക്കും വീടുകളിൽ വാക്സിനേഷൻ നൽകണം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ഭിന്നശേഷിക്കാർക്കും ശാരീരിക ബുദ്ധിമുട്ടുകളുള്ളവർക്കും വീടുകളിൽ വാക്സിനേഷൻ നടത്തണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം കേന്ദ്രം മറുപടി സമർപ്പിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.

വാക്സിനേഷനിൽ മുൻഗണന നൽകണം. കോവിൻ ആപ് കൂടാതെ മറ്റൊരു ഹെൽപ് ലൈൻ ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുളളത്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നല്കുന്നതിനായുള്ള മാർഗരേഖകളിൽ ചില ആശങ്കകൾ ചൂണ്ടിക്കാട്ടി ദില്ലി ബാലാവകാശ കമ്മീഷൻ നൽകിയ ഹർജിയിലും കേന്ദ്രസർക്കാറിന് സുപ്രീം കോടതി നോട്ടിസ് അയച്ചു..

അതേസമയം സ്കൂളുകൾ തുറക്കുന്നതിൽ സമയബന്ധിതമായി തീരുമാണമെടുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന ഹർജി സുപ്രീംകോടതി തള്ളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel