സീമ ജി നായർക്ക് മദർ തെരേസ അവാർഡ്; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് സമ്മാനിക്കും

സിനിമകളിലൂടെയും, സീരിയലിലൂടെയും മലയാളികളുടെ ഇഷ്ടതാരമായ നടിയാണ് സീമ ജി നായര്‍. ഒരു നടിയെന്നതിനപ്പുറം വലിയ മനസ്സിനുടമകൂടെയാണ് സീമ. ഇപ്പോഴിതാ അര്‍ഹതയ്ക്കുള്ള അവര്‍ഡ് നേടിയിരിക്കുകയാണ് നടി.

സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട്സ് ലവേഴ്സ് അസ്സോസിയേഷൻ ‘കല’യുടെ പ്രഥമ മദർ തെരേസ പുരസ്കാരം നടി സീമ ജി നായർക്കാണ്. 2021 സെപ്റ്റംബര്‍ 21 ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് സമ്മാനിക്കും.

അൻപതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. അതേസമയം, പൊതുവെ കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മഹനീയ മാതൃകകള്‍ സൃഷ്ടിക്കുന്ന വനിതകള്‍ക്കാണ് മദര്‍ തെരേസ അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് കേരള ആര്‍ട് ലവ്വേഴ്‌സ് അസോസിയേഷന്‍ ‘കല ‘ യുടെ രക്ഷാധികാരിയും, ദീപികയുടെ മുന്‍ ഡയറക്ടറുമായ സുനില്‍ ജോസഫ് കുഴമ്ബാല കലയുടെ ട്രസ്റ്റിയും, വനിതാ കമ്മീഷന്‍ അംഗവുമായ ഇ എം രാധ ,കലയുടെ മാനേജിങ് ട്രസ്റ്റി ലാലു ജോസഫ് എന്നിവര്‍ അറിയിച്ചു.

സീമയുടെ ജീവകാരുണ്യമേഖലയിലെ പ്രവർത്തനങ്ങൾ മാനിച്ചാണ് അവാർഡ്. “നടി ശരണ്യയുടെ ജീവൻ​ രക്ഷിക്കാൻ സീമ ത്യാഗനിർഭരമായ പ്രവർത്തനം നടത്തിയെങ്കിലും സീമയുടെ കാരുണ്യത്തിന്റെയും കരുതലിന്റെയും കൈപ്പിടിയിൽ നിന്ന് വഴുതി ശരണ്യ വിടപറഞ്ഞ് 41 ദിവസം തികയുന്ന നാളിലാണ് സീമയ്ക്ക് അവാർഡ് സമ്മാനിക്കപ്പെടുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here