പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ചുതലയേറ്റു; ചടങ്ങ് ബഹിഷ്കരിച്ച് അമരീന്ദർ സിം​ഗ്

പഞ്ചാബിൻ്റെ പതിനാറാമത് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ചുമതലയേറ്റു. ഗവർണ്ണർ ബൻവാരിലാൽ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനേയും ക്ഷണിച്ചിരുന്നു. എന്നാൽ, പ്രതിഷേധിച്ച് അമരീന്ദർ സിംഗ് ചടങ്ങ് ബഹിഷ്ക്കരിച്ചു. ഉപമുഖ്യമന്ത്രിമാരിലൊരാളായി ഓംപ്രകാശ് സോനി സത്യപ്രതിജ്ഞ ചെയ്തു.

ഏറെനീണ്ട ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിലാണ്  ചരൺജിത്ത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. അവസാന നിമിഷം വരെ സുഖ് ജിന്തർ സിംഗ് രൺധാവയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേട്ടതെങ്കിലും ഹൈക്കമാന്റ് ഇടപെടലിനെ തുടർന്നാണ് ചരൺജിത് സിംഗ് ചന്നിയേ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

പഞ്ചാബിലെ ആദ്യത്തെ ദളിത്‌ മുഖ്യമന്ത്രി ആണ് ചരൺജിത് സിംഗ് ചന്നി.ക്യാബിനറ്റ് മന്ത്രിയായിരുന്ന സുഖ്‍ജിന്തര്‍ സിംഗ് രണ്‍ധാവയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേട്ടതെങ്കിലും അവസാന നിമിഷത്തിൽ ചരൺജിത് സിംഗ് ചന്നിയേ ഹൈക്കമാന്റ് പരിഗണിക്കുകയായിരുന്നു.

ചാംകൗർ സാഹിബ് നിയമസഭ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് 58കാരനായ ചരൺജിത്ത് സിങ് ചന്നി. പഞ്ചാബ് ജനസംഖ്യയുടെ മൂന്നിൽ ഒന്ന് വരുന്ന ദളിത് വിഭാഗത്തിൽപ്പെട്ട ചന്നി പഞ്ചാബിന്റെ ചരിത്രത്തിലെ ആദ്യത്തെ ദളിത് മുഖ്യമന്ത്രി കൂടിയാണ്. മൂന്ന് തവണ എം.എൽ.എ ആയിട്ടുള്ള ചന്നി  പഞ്ചാബ് നിയമസഭയുടെ പ്രതിപക്ഷ നേതാവായും ടൂറിസം, സാങ്കേതിക വിദ്യാഭ്യാസം- വ്യാവസായിക പരിശീലനം വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

അടുത്ത വർഷം നടക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് കോൺഗ്രസ് ചരൺജിത്ത് സിങ് ചന്നിയെ മുഖ്യന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel