മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദർ സിംഗിനെ നീക്കിയതിനെതിരെ പ്രതിഷേധം ശക്തം

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദർ സിംഗിനെ നീക്കം ചെയ്തതോടെ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരെ പ്രതിഷേധം കടുക്കുന്നു. വിമത കൂട്ടായ്മയായ ജി23ലെ നേതാക്കളാണ് കേന്ദ്രനേതൃത്വത്തിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

ചില സംസ്ഥാനങ്ങളിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കബിൽ സിബൽ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളുടെ ട്വീറ്റുകൾ ഉയർത്തി ബിജെപിയും കോൺഗ്രസിനെതിരെ പ്രചരണം ആരംഭിച്ചു. അമരീന്ദർ സിംഗിന്റെ സ്ഥാന നഷ്ടത്തോടെ ഗാന്ധി കുടുംബത്തിനും കോൺഗ്രസിലെ വിമത നേതാക്കൾക്കും ഇടയിലെ കലഹം മൂർച്ഛിക്കുകയാണ്.

കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനെതിരായ പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമായ മനീഷ് തിവാരി, കപിൽ സിബൽ എന്നിവരുടെ ട്വീറ്റുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഗുജറാത്തിനും ഉത്തരാഖണ്ഡിനും പിന്നാലെ പഞ്ചാബിലേയും ഭരണമാറ്റം ചൂണ്ടിക്കാട്ടിയാണ് കപിൽ സിബലിന്റെ ട്വീറ്റ്.

യഥാസമയത്ത് എടുക്കുന്ന നീക്കം തെറ്റ് തിരുത്താൻ ഭാവിയിൽ സ്വീകരിക്കേണ്ടി വന്നേക്കാവുന്ന പല കാര്യങ്ങളും ഒഴിവാക്കാൻ സഹായിക്കും എന്നും സിബൽ ട്വീറ്റ് ചെയ്തു. പഞ്ചാബിന്റെ പശ്ചാത്തലത്തിലുള്ള ട്വീറ്റ് ആണെങ്കിലും സിബലിന്റെ ഉന്നം കേന്ദ്ര നേതൃത്വമാണ്. ദേശീയ തലത്തിൽ പാർട്ടിയ്ക്ക് ഒരു മുഴുവൻ സമയ അധ്യക്ഷനില്ലാത്തതിനെയാണ് വിമത ചേരിയായ ജി 23ലെ നേതാവ് കൂടിയായ സിബൽ വിമർശിക്കുന്നത്.

വിദ്യാർത്ഥികളോട് സംഘടനാ യോഗത്തിൽ സംസാരിക്കുന്ന 32 വയസുള്ള രാജീവ് ഗാന്ധിയുടെ ഫോട്ടോയാണ് തിവാരി പങ്കുവെച്ചത്. ഇതായിരുന്നു കോൺഗ്രസ് എന്നാണ് തിവാരിയുടെ ട്വീറ്റ്. ഇത് പഞ്ചാബിനെ സൂചിപ്പിച്ച് ആയിരുന്നില്ല. ഒറ്റയ്ക്ക് മുന്നോട്ട് എന്ന അർത്ഥം വരുന്ന മറ്റൊരു ട്വീറ്റ് അമരീന്ദര് സിംഗിനെ പിന്തുണച്ചും തിവാരി പിന്നീട് പങ്ക് വെച്ചു. ഇടക്കാല പ്രസിഡൻ്റിന് പകരം മുഴുവൻ സമയ പ്രസിഡൻ്റ് വേണമെന്ന ആവശ്യം ശശി തരൂരും ശനിയാഴ്ച മാധ്യമങ്ങളോട് പങ്ക് വെച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News