മഞ്ജുവിന് ഇത് ഇരട്ട തിളക്കം; മികച്ച നടിക്കുള്ള സൈമ അവാർഡ്‌ ലേഡി സൂപ്പർസ്റ്റാറിന്

സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്സിൽ (സൈമ) താരമായി മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യയർ. മലയാളത്തിന് പുറമെ തമിഴിലെയും മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് മഞ്ജുവാണ്. താരം തന്റെ ഫേസ്ബുക് പേജിൽ പേജിൽ നന്ദിയറിയിച്ചു.

മോഹൻലാലിനാണ് മികച്ച മലയാള നടനുള്ള പുരസ്കാരം. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ മികച്ച പ്രകടനത്തിനാണ് മോഹൻലാലിന് പുരസ്കാരം ലഭിച്ചത്. ഇതേ ചിത്രത്തിലെ പ്രകടനത്തിന് മഞ്ജു മലയാളത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം നേടി. അസുരനിലെ പ്രകടനത്തിനാണ് തമിഴിലെ പുരസ്കാരം. അസുരനിൽ നായകനായ ധനുഷ് തമിഴിലെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി.

ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് അസുരൻ.മഞ്ജു വാര്യയർ തമിഴകത്ത് അരങ്ങേറ്റം കുറിച്ച ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News