നീറ്റ് പരീക്ഷ മാനദണ്ഡങ്ങൾ മാറ്റിയ സംഭവം; കേന്ദ്ര സർക്കാരിനും നാഷണൽ മെഡിക്കൽ കൗൺസിലിനും സുപ്രീം കോടതി നോട്ടീസ്

നീറ്റ് പിജി പരീക്ഷ മാനദണ്ഡങ്ങൾ മാറ്റിയ സംഭവത്തിൽ കേന്ദ്ര സർക്കാരിനും നാഷണൽ മെഡിക്കൽ കൗൺസിലിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. സൂപ്പർ സ്പെഷ്യാലിറ്റി നീറ്റ് പിജി പരീക്ഷ നടക്കാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കെയാണ് പുതിയ വിജഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ മാറ്റിയത്.

നവംബറിൽ ആണ് പരീക്ഷ. മുൻ വർഷങ്ങളിലെ മാനദണ്ഡങ്ങൾ, മതിയായ സമയ പരിധി നൽകാതെ കേന്ദ്ര സര്‍ക്കാര്‍ മാറ്റിയതിനെ എതിർത്ത് 41 പിജി ഡോക്ടർമാർ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ബിവി നാഗരത്ന എന്നിവർ ഉൾപ്പെടുന്ന ഡിവിഷൻ ബഞ്ച് ആണ് ഹർജി പരിഗണിക്കുക.

ഹർജി അടുത്ത തിങ്കളാഴ്ച കോടതി പരിഗണിക്കും. ചോദ്യപേപ്പറിൻ്റെ ഘടനയിൽ മാറ്റം വരുത്തുന്നതിന് കുറഞ്ഞത് ആറ് മാസത്തെ സമയം നൽകണം എന്നാണ് ഹർജിക്കാരുടെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here