പൃഥ്വിരാജ് ചിത്രം ‘ഭ്രമം’ ഒക്ടോബർ 7 ന് ആമസോൺ പ്രൈമിൽ റിലീസിനെത്തുന്നു

പൃഥ്വിരാജ് നായകനായ മലയാള ചിത്രം ‘ഭ്രമം’ ആമസോൺ പ്രൈമിൽ റിലീസിനെത്തുന്നു. ചിത്രം ഒക്ടോബർ ഏഴിനാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. പൃഥ്വിരാജ്‌ സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ്രമം’. ചിത്രത്തിന്റെ റിലീസ് പോസ്റ്റർ താരം പങ്കുവെച്ചിട്ടുണ്ട്.

ശ്രീരാം രാഘവന്‍ ആയുഷ്മാന്‍ ഖുരാന, തബു, രാധികാ ആപ്‌തേ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘അന്ധാധുൻ’ എന്ന സിനിമയുടെ മലയാളം റീമേക്കാണ് ഭ്രമം . ചിത്രത്തിൽ പൃഥ്വിരാജ് ആയുഷ്മാൻ ഖുറാനയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. രാശി ഖന്ന രാധിക ആപ്‌തെ അവതരിപ്പിച്ച കഥാപാത്രമായും മമ്ത മോഹൻദാസ് തബു അവതരിപ്പിച്ച കഥാപാത്രമായും എത്തുന്നത്.

എ.പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍ തിരക്കഥ,സംഭാഷണം ശരത് ബാലന്‍. ലൈന്‍ പ്രൊഡ്യൂസര്‍-ബാദുഷ എന്‍ എം, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീത സംവിധാനം- ജേക്സ് ബിജോയ്. കുരുതിക്കു ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഭ്രമം.

തലസ്ഥാനം, ഏകലവ്യന്‍, മാഫിയ, ദ കിംഗ് എന്നീ മലയാളം സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച രവി കെ ചന്ദ്രന്‍ പിന്നീട് ബോളിവുഡില്‍ സജീവമാകുകയായിരുന്നു. വിരാസത്, ദില്‍ ചാഹ്താ ഹെ, കന്നത്തില്‍ മുത്തമിട്ടാല്‍, ബോയ്‌സ്, ഫന, ഗജിനി, മൈ നയിം ഇസ് ഖാന്‍, ഏഴാം അറിവ് എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു. ഷാജി കൈലാസ് പൃഥ്വിരാജ് ചിത്രം കടുവയുടെ ഛായാഗ്രാഹകനും രവി കെ ചന്ദ്രനാണ്. ജീവയെ നായകനാക്കി തമിഴില്‍ യാന്‍ എന്ന ചിത്രം രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News