‘മമ്മൂക്ക കുറേനേരം ഒറ്റയ്ക്ക് നിശബ്ദനായിരുന്നു, സൗഹൃദത്തിന്റെ ആഴമെന്തെന്ന് നേരിട്ടറിഞ്ഞു’; ആന്റോ ജോസഫ്

കഴിഞ്ഞ ദിവസം അന്തരിച്ച ഔഷധി ചെയർമാനും കാർഷിക വാഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ കെ ആർ വിശ്വംഭരൻ ഐഎഎസിന്റെ വേർപാട് നടൻ മമ്മൂട്ടിയെ ഏറെ തളർത്തിയിരുന്നു. മമ്മൂട്ടിയെ ‘ടാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള ഏറ്റവും അടുത്ത സുഹൃത്ത് നീണ്ട നാൽപ്പത്തിയെട്ടുവർഷത്തെ സൗഹൃദം . സിനിമയ്ക്ക് അകത്തും പുറത്തും മമ്മൂട്ടി അത്രമാത്രം ചേര്‍ത്തു നിര്‍ത്തിയ സൗഹൃദങ്ങളില്‍ ഏറ്റവും പ്രധാനിയായ ഒരാൾ.

ലോ കോളജിലെ സഹപാഠിയായിരുന്ന മമ്മൂട്ടിയുമായി കെ ആര്‍ വിശ്വംഭരന് അടുത്ത സൗഹൃദമാണുണ്ടായിരുന്നത്. നിയമപഠന കാലത്തു ക്യാംപസിൽ തുടങ്ങിയ സൗഹൃദം ഉലയാതെ കാത്തുസൂക്ഷിച്ച കെ.ആർ.വിശ്വംഭരൻ ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു…

വിശ്വംഭരൻ വിടപറഞ്ഞപ്പോൾ മനമിടറിയ മമ്മൂട്ടിയുടെ മാനസികാവസ്ഥയെക്കുറിച്ച് നിർമാതാവ് ആന്റോ ജോസഫ് തന്റെ ഫേസ്ബുക്കിൽ കുറിച്ച വരികൾ ഇപ്പോൾ ശ്രദ്ധേയമാകുന്നു…

സൗഹൃദം എന്ന വാക്കിന്റെ ആഴവും പരപ്പും കഴിഞ്ഞ ദിവസം വൈകിട്ട് നേരിട്ടറിഞ്ഞു. കെ.ആര്‍.വിശ്വംഭരന്‍ സാറിനെ അവസാനമായി കണ്ടശേഷം വീട്ടിലെത്തിയ മമ്മൂക്ക കുറേനേരം ഒറ്റയ്ക്ക് മാറി നിശബ്ദനായിരുന്നു. ആ കണ്ണുകള്‍ പതുക്കെ നിറഞ്ഞു. ശബ്ദം ഇടറി. കെ.ആര്‍.വിശ്വംഭരന്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനോടായിരുന്നില്ല മമ്മൂക്കയുടെ സൗഹൃദം. ഒരുകാലം ഒരുമിച്ച് തോളില്‍ കയ്യിട്ട് നടന്ന,ഒരുമിച്ച് വെയിലും മഴയും കൊണ്ട,ഒരുമിച്ച് ചിരിച്ച,കരഞ്ഞ വിശ്വംഭരന്‍ എന്ന സുഹൃത്തിനോടായിരുന്നു…. ആന്റോ ജോസഫ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

സൗഹൃദം എന്ന വാക്കിന്റെ ആഴവും പരപ്പും കഴിഞ്ഞ ദിവസം വൈകിട്ട് നേരിട്ടറിഞ്ഞു. കെ.ആര്.വിശ്വംഭരന് സാറിനെ അവസാനമായി കണ്ടശേഷം വീട്ടിലെത്തിയ മമ്മൂക്ക കുറേനേരം ഒറ്റയ്ക്ക് മാറി നിശബ്ദനായിരുന്നു. ആ കണ്ണുകള് പതുക്കെ നിറഞ്ഞു. ശബ്ദം ഇടറി. കെ.ആര്.വിശ്വംഭരന് എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനോടായിരുന്നില്ല മമ്മൂക്കയുടെ സൗഹൃദം.

ഒരുകാലം ഒരുമിച്ച് തോളില് കയ്യിട്ട് നടന്ന,ഒരുമിച്ച് വെയിലും മഴയും കൊണ്ട,ഒരുമിച്ച് ചിരിച്ച,കരഞ്ഞ വിശ്വംഭരന് എന്ന സുഹൃത്തിനോടായിരുന്നു. മമ്മൂക്ക പറഞ്ഞു: ‘നാല്പത്തിയെട്ടുവര്ഷത്തെ ഒരുമിച്ചുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. ആ യാത്രയില് ഒരാള് നഷ്ടപ്പെട്ടു. എന്റെ ഉയര്ച്ചകളിലും താഴ്ചകളിലും വിശ്വംഭരന് ഉണ്ടായിരുന്നു. എന്റെ വിജയങ്ങളും പരാജയങ്ങളും പ്രിയ ചങ്ങാതി അവന്റേതായി കണ്ടു. പലപ്പോഴും ഞാന് വീണുപോയിട്ടുണ്ട്. അപ്പോള് ഒരു കൈത്താങ്ങുമായി വിശ്വംഭരന് കൂടെയുണ്ടായിരുന്നു. ഞാന് വീണ്ടും എഴുന്നേല്കുന്നതും കൂടുതല് ശക്തിയോടെ നടക്കുന്നതും കണ്ട് ഏറ്റവും കൂടുതല് സന്തോഷിച്ചവരില് ഒരാളും വിശ്വംഭരന് തന്നെ.

വിശ്വംഭരന്റെ കുടുംബത്തില് ഞാനുണ്ടായിരുന്നു,എന്റെ കുടുംബത്തില് വിശ്വംഭരനും. വിശ്വംഭരന് ഇനിയില്ല…’ സന്തോഷവും സങ്കടവും പൊതിച്ചോറു പോലെ പങ്കിട്ട രണ്ട് സ്‌നേഹിതര് തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയാണ് കണ്ണീരുപ്പുള്ള ആ വാക്കുകളില് തെളിഞ്ഞുകണ്ടത്. അത്രയും ആഴത്തില് കൈകോര്ത്തുനില്കുന്ന സൗഹൃദത്തിന്റെ വേരുകള്.

രണ്ടുകൂട്ടുകാരുടെ ആത്മബന്ധത്തിന്റെ കലര്പ്പില്ലാത്ത കാഴ്ച. സംസാരത്തിനിടെ ദുബായിയില് നിന്ന് മമ്മൂക്കയുടെയും വിശ്വംഭരന് സാറിന്റെയും ആത്മസുഹൃത്ത് ഷറഫിന്റെ വീഡിയോ കോള് വന്നു. വിതുമ്പിവിതുമ്പിക്കരയുന്ന മമ്മൂക്കയെയാണ് ഞാന് പിന്നെ കണ്ടത്. ഓര്മകളുടെ തിരമാലകള് പിന്നെയും പിന്നെയും….അതില് മമ്മൂക്ക നനഞ്ഞു. ഹൃദയം കൊണ്ട് അദ്ദേഹം പ്രിയ കൂട്ടുകാരന് വിടചൊല്ലുകയായിരുന്നു അപ്പോള്..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News