പത്തനംതിട്ടയിൽ 15 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വ്യാജേന 15 വയസുള്ള കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. പത്തനംതിട്ട മല്ലപ്പള്ളി ആലുംമൂട്ടിൽ രാജേഷ് ജോർജിനെ ആണ് പാലാ പൊലീസ് പിടികൂടിയത്‌.

പാലായിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിത്തിൽ അമ്മയോടൊപ്പം എത്തിയ പെൺകുട്ടിയോടാണ് പ്രതി അപമര്യാദയായി പെരുമാറിയത്. താൻ സിനിമ സംവിധായകൻ ആണെന്നും സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചുമാണ് പ്രതി പെൺകുട്ടിയോട് മിണ്ടി തുടങ്ങിയത്. ഇതിനിടയിൽ ഇയാൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.പ്രതിക്കെതിരെ പോക്സോ ആക്ട് പ്രകാരം പാലാ പൊലീസ് കേസെടുത്തു.

പ്രതിയെ കണ്ടു പിടിക്കുന്നതിനു വേണ്ടി പെൺകുട്ടിക്കും അമ്മയ്ക്കുമൊപ്പം മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥർ പാലാ ടൗണിൽ പ്രതിക്കുവേണ്ടി അന്വേഷണം നടത്തി. പാലാ KSRTC ബസ് സ്റ്റാൻഡിനു സമീപം നിന്നിരുന്ന പ്രതിയെ പെൺകുട്ടി തിരിച്ചറിയുകയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. പാലാ SHO. കെ പി തോംസണും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

മെഡിക്കൽ പരിശോധനയ്ക്ക് വേണ്ടി പ്രതിയെ പാലാ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പ്രതി കൃത്യമായ മേൽവിലാസം നൽകാതിരുന്നത് പൊലീസിനെ കുഴപ്പിച്ചു . പൊലീസ് നൽകിയ യഥാർത്ഥ അഡ്രസ്സ് മെഡിക്കൽ പരിശോധന റിസൾട്ടിൽ എഴുതാൻ ഡോക്ടർ തയ്യാറായിരുന്നില്ല.

പിന്നീട് പ്രതി യഥാർത്ഥ മേൽവിലാസം തുറന്നു പറഞ്ഞതിന് ശേഷം വീണ്ടും മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടു പോകേണ്ടി വന്നു.വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം, പണം തട്ടിപ്പ്, പീഡന ശ്രമം തുടങ്ങി നിരവധി കേസികളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News