നിമിഷങ്ങള്‍ക്കുള്ളില്‍ തയാറാക്കാം രുചിയൂറും കായ്പ്പോള

വളരെ എളുപ്പത്തില്‍ വെറും 15 മിനിറ്റില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു നാലുമണി പലഹാരമാണ് കായ്‌പ്പോള. വളരെ കുറച്ച് ചേരുവകള്‍ ഉപയോഗിച്ച് വളരെ വേഗം തയ്യാറാക്കാവുന്ന കായ്‌പ്പോള തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

നേന്ത്രപ്പഴം – 2 എണ്ണം
മുട്ട -4 എണ്ണം
പഞ്ചസാര – നാല് സ്പൂണ്‍
ഏലക്ക – 4 എണ്ണം
നെയ്യ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഏത്തപ്പഴം നാലായി കീറി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു പാനില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞുവച്ച ഏത്തപ്പഴം ചേര്‍ത്ത് ഗോള്‍ഡന്‍ നിറമാകുന്നത് വരെ വറുത്തുകോരിയെടുക്കുക.

മുട്ടയില്‍ പഞ്ചസാരയും ഏലക്കയും ചേര്‍ത്ത് നന്നായി പതപ്പിച്ചെടുക്കുക. അതിലേക്ക് വറുത്തു വച്ചിരിക്കുന്ന പഴം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.

ശേഷം ഒരു നോണ്‍സ്റ്റിക് സോസ്പാന്‍ ചൂടാകുമ്പോള്‍ നെയ് തടവി കൂട്ട് അതിലേക്ക് ഒഴിക്കുക. ചെറുതീയില്‍ അടച്ചുവെച്ച് 20-25 മിനിട്ട് വേവിച്ചെടുക്കുക. കായ്പ്പോള തയ്യാര്‍ ഇനി മുറിച്ചെടുത്ത് വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News