അടുത്ത സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍; വനിതാ ഫുട്ബോൾ, ബീച്ച് ഫുട്ബോൾ എന്നിവ പ്രോത്സാഹിപ്പിക്കുമെന്ന് കായിക മന്ത്രി

ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍ നടക്കും. കായിക മന്ത്രി വി അബ്ദുറഹ്മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൂര്‍ണമെന്റിന്റെ മത്സരക്രമത്തെ കുറിച്ച് വൈകാതെ തീരുമാനമെടുക്കും. മഞ്ചേരി, പയ്യനാട് സ്റ്റേഡിയത്തിലായിരിക്കും മത്സരം. ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരത്ത് നടത്താന്‍ സാധ്യതയെന്നും മന്ത്രി പറഞ്ഞു.ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഇതിനായി ഒരുക്കമെന്നും അദ്ദേഹം അറിയിച്ചു.

വനിതാ ഫുട്ബോൾ, ബീച്ച് ഫുട്ബോൾ എന്നിവ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായി സഹകരിച്ച് കായിക താരങ്ങളെ വളർത്തിയെടുക്കും. അണ്ടർ 16 ക്യാമ്പ് കേരളത്തിൽ സംഘടിപ്പിക്കും. കൊവിഡിന് ശേഷം കളിക്കളങ്ങളെ കൂടുതൽ സജീവമാക്കുക സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News