ജയസൂര്യയുടെ ‘സണ്ണി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി; ചിത്രം ഈ മാസം 23 ന് ഇറങ്ങും

ജയസൂര്യ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “സണ്ണി ” ചിത്രത്തിലെ ” നീ വരും “എന്ന ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ഗാനത്തിന് വൻ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.

സാന്ദ്ര മാധവിന്‍റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു. എഡിറ്റര്‍ സമീര്‍ മുഹമ്മദ്. വളരെ നിരാശയിലേയ്ക്ക് കൂപ്പുകുത്തി, തുടർന്ന് ലഹരിയിലേയ്ക്ക് വീണു പോകുന്ന സാഹചര്യങ്ങളിലൂടെയാണ് സണ്ണി എന്ന കഥാപാത്രം കടന്നു പോകുന്നത്. “ഇപ്പോൾ മാത്രം നടക്കുന്ന കഥാ പശ്ചാത്തലമുണ്ട് ഈ ചിത്രത്തിന്.

ഡ്രീംസ് എൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്തും ജയസൂര്യയും നിർമിക്കുന്ന സണ്ണി താരത്തിന്റെ കരിയറിലെ നൂറാമത്തെ സിനിമയാണ് ‘സണ്ണി’. ചിത്രം സെപ്റ്റംബർ 23-ന് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്യും.

പുണ്യാളൻ, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ജയസൂര്യ–രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ.

‘ഒരു വൈകാരിക പ്രതിസന്ധിയിൽ സ്വയം കണ്ടെത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണ് സണ്ണി. തികച്ചും അപരിചിതരുമായുള്ള ആശയവിനിമയവും പെട്ടെന്നുള്ള സംഭവങ്ങളും ഇടപെടലുകളും അദ്ദേഹത്തിന്റെ പ്രതീക്ഷയും ആഹ്ലാദവും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന കഥയാണ് സണ്ണി എന്ന ചിത്രത്തിന്റേത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here