ഇരയെന്ന് കരുതി ഉടുമ്പിന്‍റെ വാലിൽ കടിച്ച് ഊരാക്കുടുക്കിലായി രാജവെമ്പാല

ഇരയെന്ന്  കരുതി ഉടുമ്പിന്‍റെ വാലിൽ കടിച്ച് ഊരാക്കുടുക്കിലായി  രാജവെമ്പാല.  കടിയേറ്റ ഉടുമ്പ് തിരിച്ച് കടിച്ചതോടെ ഉരക രാജാവ് പെട്ടു. മലയാറ്റർ  വനമേഖലയിലെ തുണ്ടം റേഞ്ചിലാണ് സംഭവം.

ഇരയാണെന്നോർത്ത് രാജവെമ്പാല ഉടുമ്പിൻവാലിൽ കടിച്ചതാണ് പൊല്ലാപ്പായത്. കടിയേറ്റ് കലിപൂണ്ട് ഉടുമ്പ് തിരിച്ച് കടിച്ചതോടെ ഏറ്റുമുട്ടൽ തുടങ്ങി.

ഇരുവരും തമ്മിൽ നടന്ന  പൊരിഞ്ഞ പോരാട്ടത്തിൻ്റ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത് ബീറ്റ് പട്രോളിങ്ങിനിറങ്ങിയ വനപാലകരാണ്. 15 അടിയോളം നീളമുള്ള ഉരകരാജാവും , ഒത്ത വലുപ്പുള്ള ഉടുമ്പും തമ്മിലുള്ള ഏറ്റുമുട്ടൽ പത്ത് മിനിറ്റോളം നീണ്ടു.

ഒടുവിൽ കിടന്നുമറിഞ്ഞ് ഉടുമ്പാണ് ആദ്യം പിടിവിട്ട് കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടത്. ഉടുമ്പ് പിടിവിട്ടതോടെ രാജവെമ്പാലയും കടിവിട്ട് കാട്ടിലേക്ക് ഇഴഞ്ഞുനീങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here