ഒക്ടോബറോടെ വീണ്ടും വാക്‌സിൻ കയറ്റുമതി ആരംഭിക്കുമെന്ന് കേന്ദ്രം

കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിർത്തിവെച്ച വാക്സിൻ കയറ്റുമതി ഇന്ത്യ പുനരാരംഭിക്കുന്നു. രാജ്യത്ത് പല സംസ്ഥാനങ്ങളിലും വാക്‌സിൻ ക്ഷാമം രൂക്ഷമായിരിക്കെയാണ് കയറ്റുമതി പുണരാരംഭിക്കാൻ കേന്ദ്രം തീരുമാനമെടുത്തത്.

അടുത്ത മാസം മുതൽ വാക്സിൻ മൈത്രി വീണ്ടും തുടങ്ങുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചത്. അടുത്ത മാസത്തോടെ വാക്സീൻ ഉത്പാദനം കൂടുമെന്നും 30 കോടിയിലധികം ഡോസ് വാക്സിൻ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കഴിഞ്ഞ ദിവസം ഏറ്റവും കുറവ് വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്…37ലക്ഷം വാക്‌സിൻ ഡോസുകൾ മാത്രമാണ് കഴിഞ്ഞ ദിവസം വിതരണം ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News