ഈ സൗഭാഗ്യം അപ്രതീക്ഷിതം; ഓണം ബംബർ നിറവിൽ സൈതലവി

ട്വിസ്റ്റുകൾ നിറഞ്ഞ തിരക്കഥ പോലെയായിരുന്നു ഇത്തവണത്തെ ഓണം ബംബർ ഭാഗ്യവാനെത്തേടൽ. ഇതുവരെയുള്ള ഏറ്റവും വലിയ തുകയായ 12 കോടി രൂപ ദുബായിൽ ഹോട്ടൽ ജീവനക്കാരനായ സൈതലവിയുടെ കൈകളിലേക്കാണെത്തുക. വയനാട്‌ പനമരം സ്വദേശിയാണ്‌ ഈ ഭാഗ്യവാൻ.

ടിഇ645465, സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ ഭീമൻ തുകയടങ്ങിയ ഈ നമ്പറുകൾ അതിന്റെ ഉടമയിലേക്കെത്തിയത്‌ വിസ്മയിപ്പിക്കുന്ന വഴികളിലൂടെയാണ്‌. ടിക്കറ്റെടുത്തത് തൃപ്പൂണിത്തുറയിൽ നിന്നാണ്‌. ടിക്കറ്റ് എടുത്തു നൽകിയത് കോഴിക്കോട് സ്വദേശിയയ സുഹൃത്ത്‌. ടിക്കറ്റിന്റെ ഉടമയുടെ വീട് വയനാട്ടിലാണ്‌.

ജോലി ചെയ്യുന്നതാകട്ടെ ദുബായിലും. ടിക്കറ്റിന്റെ ചിത്രം സുഹൃത്ത് വാട്‌സാപ്പിലണ്‌ അയച്ചു കൊടുത്തത്‌. ലോട്ടറിയുടെ വില 300 രൂപ യു പി ഐ യിലൂടെ അടച്ചു. അനേകായിരങ്ങളിൽ നിന്ന് ഞറുക്കെടുത്തത്‌ ഇതേ നമ്പർ. സൈതലവി സ്വപ്നം പോലെ നടന്ന കഥ പറഞ്ഞു.

ദുബായിൽ ഹോട്ടൽ ജീവനക്കാരനാണ് വയനാട് പനമരം സ്വദേശി സെയ്‌തലവി. ബംബർ അടിച്ച വിവരം തന്നെ വിളിച്ചറിയിച്ചെന്ന് വയനാട്ടിലുള്ള ഭാര്യ സുഫൈറത്ത് പറഞ്ഞു. മകനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോടുള്ള സുഹൃത്തിന്റെ കയ്യിലാണ് ടിക്കറ്റുള്ളത്‌. പനമരത്ത് വാടകയ്ക്കാണ് സെയ്‌തവിയുടെ താമസം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News