ആദായ വകുപ്പിന്‍റെ റെയ്ഡിനു ശേഷം ആദ്യ പ്രതികരണവുമായി നടന്‍ സോനു സൂദ്

ആദായ വകുപ്പിന്‍റെ റെയ്ഡിനു ശേഷം ആദ്യ പ്രതികരണവുമായി നടന്‍ സോനു സൂദ്. തന്‍റെ ഫൗണ്ടേഷനിലെ ഓരോ രൂപയും ഓരോ ജീവന്‍ രക്ഷിക്കാനുള്ളതാണെന്ന് നടന്‍ പങ്കുവെച്ച ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.

‘ നിങ്ങള്‍ എപ്പോഴും നിങ്ങളുടെ ഭാഗം പറയേണ്ടതില്ല. അതിനായി ഒരു സമയം വരും. എന്‍റെ ഫൗണ്ടേഷനിലെ ഓരോ രൂപയും ഒരു വിലയേറിയ ജീവന്‍ രക്ഷിക്കാനും ആവശ്യമുള്ളവരില്‍ എത്തിച്ചേരാനുമുള്ളതാണ്. പലരോടും സംഭാവനകള്‍ നല്‍കാന്‍ ഞാന്‍ പറയാറുണ്ട്’ നടന്‍ ട്വിറ്ററില്‍ കുറിച്ചു. നാല് ദിവസമായി താൻ അതിഥികളുമായി തിരക്കിലായിരുന്നുവെന്ന് ആദായ നികുതി വകുപ്പിനെതിരെ ഒളിയമ്പും നടൻ ട്വിറ്ററിലൂടെ പ്രയോഗിച്ചു.

സൂദ്,വിദേശ സംഭാവന നിയന്ത്രണത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതായി പ്രാധമിക അന്വേഷണത്തില്‍ വെളിപ്പെട്ടിട്ടുണ്ട്. വലിയ അളവില്‍ വിദേശ സംഭാവനകള്‍ സ്വീകരിച്ചു. അത് മറ്റ് മാര്‍ഗങ്ങള്‍ക്കായി ചെലവഴിച്ചതായും ആദായ നികുതി വകുപ്പ് കണ്ടെത്തി. ജൂലൈ 20 ന് നടന്‍ ആരംഭിച്ച സൂദ് ചാരിറ്റി ഫൗണ്ടേഷന്‍ 18.94 കോടി രൂപ സംഭാവനയായി സ്വീകരിച്ചു.

ഇതില്‍ 1.90 കോടി രൂപ മാത്രമാണ് വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. ബാക്കി മറ്റ് ബാക്ക് ആക്കൗണ്ടുകളിലേക്ക് മാറ്റിയതായും ആദായ നികുതി വകുപ്പ് പറഞ്ഞു. 65 കോടി രൂപ തട്ടിയെടുക്കുന്നതിനായി സബ് കോണ്‍ട്രാക്റ്റുകളുടെ വ്യാജ ബില്ലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ജയ്പൂര്‍ ആസ്ഥാനമായ കമ്പനിയുമായി സംശയാസ്പദമായ 175 കോടിയുടെ ഇടപാടുകള്‍ നടത്തിയതായും ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. നടനും നടനുമായി ബന്ധപ്പെട്ട ആളുകള്‍ക്കുമെതിരെ സെപ്റ്റംബര്‍ 15 നാണ് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News