പ്രിയദർശൻ ചിത്രത്തിൽ ബോക്‌സിങ്ങ് താരമായി മോഹൻലാൽ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം പ്രിയദർശനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ഇവർ ഇരുവരും തമ്മിലുള്ള  കെമിസ്ട്രി മലയാള സിനിമയിൽ ഒഴിച്ചുകൂടാനാവാത്തതാണ്. ബോയിങ് ബോയിങ്, ചിത്രം, അക്കരെ അക്കരെ അക്കരെ, കിലുക്കം, മിന്നാരം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, പൂച്ചയ്‍ക്കൊരു മൂക്കുത്തി, തേന്മാവിൻ കൊമ്പത്ത്, വന്ദനം, കാലാപാനി തുടങ്ങി ഏറ്റവും ഒടുവിൽ മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന സിനിമയിൽ വരെ ആ കൂട്ടുകെട്ട് വന്ന് നിൽക്കുന്നു.

ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട പ്രിയൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ബോക്‌സിംഗ് താരമായി അഭിനയിക്കുന്നു എന്ന റിപ്പേര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബോക്സിങ് പ്രമേയമാക്കിയൊരുങ്ങുന്ന സിനിമയ്ക്കായി മോഹൻലാൽ തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു.

ബോക്‌സിങ്ങ് പരിശീലിക്കുന്ന ഒരു ചിത്രം താരം തന്നെ പുറത്ത് വിട്ടിരിയ്ക്കുകയാണ്. താരം പങ്കുവെച്ച ചിത്രത്തിന് വലിയ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിയ്ക്കുന്നത്.

May be an image of 2 people, people standing and indoor

ഇടുക്കിയിലെ കുളമാവിലാണ് ‘ട്വെൾത്ത് മാൻ’ ചിത്രീകരണം നടക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം തില്ലർ ഗണത്തിൽ പെടുന്നു. 24 മണിക്കൂറുകൾക്കുള്ളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ദൃശ്യം 2വിന്റെ പിന്നിൽ പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകർ ഈ ചിത്രത്തിലും അണിനിരക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ട്വെൾത്ത് മാൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളകളിലാണ് താരം ബോക്സിങ് പരിശീലിക്കുന്നത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് പൂർത്തിയാക്കിയ ശേഷമാകും പ്രിയദർശൻ ചിത്രം ആരംഭിക്കുക.

തന്‍റെ കരിയറിലെ ആദ്യത്തെ സ്പോര്‍ട്സ് ഡ്രാമ താൻ മോഹൻലാലിനോടൊപ്പം പദ്ധതിയിട്ടതായി അടുത്തിടെ മാധ്യമങ്ങളോട് പ്രിയദര്‍ശൻ തന്നെ വെളിപ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News