മഹിളാ മന്ദിരത്തിൽ നിന്നും മൂന്ന് യുവതികളെ കാണാതായി

എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്നും മൂന്ന് യുവതികളെ കാണാതായെന്ന് പരാതി. 19 വയസ്സുള്ള രണ്ട് പേരെയും 18 വയസ്സുള്ള ഒരാളെയുമാണ് കാണാതായത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് ശേഷം യുവതികൾ കടന്നു കളഞ്ഞതായാണ് പരാതി. സംഭവത്തിൽ മരട് പൊലീസ് അന്വേഷണം ആരംഭിച്ചു.

മഹിളാ മന്ദിരത്തിന്റെ രണ്ടാം നിലയിൽ നിന്നും സാരി കെട്ടി ഊർന്നിറങ്ങി ഇവർ രക്ഷപെട്ടതായാണ് പരാതി. തങ്ങൾ ഇവിടെ നിന്നും പോവുകയാണെന്നും അന്വേഷിക്കേണ്ടെന്നും മഹിളാ മന്ദിരത്തിലെ ജീവനക്കാര്‍ക്ക് കത്തെഴുതിവെച്ച ശേഷമാണ് ഇവര്‍ ചാടിപ്പോയത്. സംഭവത്തിൽ മരട് പൊലീസ് അന്വേഷണം ആരംഭിച്ചു.

എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി

രക്ഷപെട്ടവരിൽ ഒരാൾ ബംഗാൾ സ്വദേശിയാണ്. ബാക്കി രണ്ടു പേർ എറണാകുളം സ്വദേശികളാണ്. മുൻപ് പ്രായപൂര്‍ത്തിയാവാതെ വസ്ത്രനിര്‍മാണശാലയില്‍ ജോലി ചെയ്തതിനായിരുന്നു രണ്ട് പേരെ മഹിളാ മന്ദിരത്തിലെത്തിച്ചത്.

മറ്റൊരു കേസിൽ പ്രതിയായാണ് മൂന്നാമത്തെ യുവതി മഹിളാ മന്ദിരത്തിലെത്തിയത്. രക്ഷപെട്ട കൊച്ചി സ്വദേശികളായ യുവതികൾ വീട്ടിലെത്തിയില്ലന്നാണ് പൊലീസ് നൽകുന്ന വിവരം. സമീപത്തെ വ്യാപാരാ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ച് പൊലീസ് അന്വേഷണം പുരോമിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News