മതസൗഹാർദ്ദം ഒരു കാരണവശാലും നഷ്ടപ്പെട്ടു കൂടാ: മാർ ക്ലീമീസ് ബാവ

മതസൗഹാർദ്ദം ഒരു കാരണവശാലും നഷ്ടപ്പെടാൻ പാടില്ലെന്ന് കർദ്ദിനാൾ മാർ ക്ലീമീസ് ബാവ. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത്‌ ചേർന്ന വിവിധ മത നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിൽ സമാധാനം ഉറപ്പിക്കുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം. കേരളത്തിന്റെ മതസൗഹാർദ്ദം നിലനിൽക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്നും യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം നന്ദി പറഞ്ഞുകൊണ്ട് ക്ലീമീസ് ബാവ വ്യക്തമാക്കി.

കേരളത്തിന്റെ പല കോണുകളിൽ നിന്നുമുയർന്ന ആവശ്യമാണ് മതസൗഹാർദ്ദവും, സമുദായങ്ങൾ തമ്മിലുള്ള ബന്ധവും നഷ്ടപ്പെടാൻ പാടില്ല എന്നത്. ഇതിനായി വിവിധ സമുദായങ്ങൾ തമ്മിൽ ഒന്നിച്ച് ചേരുന്ന പ്രാദേശിക ഫോറങ്ങൾ വേണമെന്ന് ചർച്ച ചെയ്തു. മറ്റു സമുദായങ്ങളിലുള്ളവർക്ക് മുറിവേൽക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ഈ കാര്യം മത നേതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സംഘടനകളെയും വിളിച്ചു ചേർത്തുള്ള ചർച്ചയായിരുന്നില്ലെന്നും സമാധാനപരമായ അന്തരീക്ഷം സ്ഥാപിക്കുന്നതിനായിരുന്നു ചർച്ചയെന്നും ക്ലിമീസ് ബാവ പറഞ്ഞു. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുടെ സാഹചര്യത്തിലാണ് ചർച്ച എന്നുള്ളത് സത്യമാണ്, പക്ഷേ പാലാ ബിഷപ്പിന്റെ പ്രസ്താവന ചർച്ചയായിരുന്നില്ല. മയക്കുമരുന്നിനെ മയക്കുമരുന്ന് എന്ന് മാത്രം പറഞ്ഞാൽ മതി എന്നും അതിൽ എല്ലാം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News