റെഡ് കാർപറ്റിൽ തലൈവി ഗെറ്റപ്പിലെത്തി നടി പ്രയാഗ മാർട്ടിൻ

സൈമ അവാർഡ് നിശയിലെ റെഡ് കാർപറ്റിൽ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സമാനമായ ലുക്കിൽ തിളങ്ങി ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ. കോളിവുഡിൽ ഇപ്പോൾ ചർച്ചയാണ് നടിയുടെ ഗെറ്റപ്പ്.

ചുവപ്പും കറുപ്പും കരകളുള്ള സാരി അണിഞ്ഞ് ചുവപ്പ് വട്ടപ്പൊട്ടുമായി ജയലളിതയുടേതിനു സമാനമായ ലുക്കിലാണ് പ്രയാഗ റെഡ് കാർപറ്റിൽ തിളങ്ങിത്. ജയലളിതയുടെ ജീവിതം പറയുന്ന കങ്കണ റണാവത്ത് പ്രധാനവേഷത്തിലെത്തുന്ന ‘തലൈവി’ ചിത്രം തമിഴ്നാട്ടില്‍ റിലീസ് ചെയ്ത അതേവാരം തന്നെ ‘തലൈവി’ ഗെറ്റപ്പിൽ പ്രയാഗ എത്തിയതും കൗതുകമുണർത്തുന്നതാണ്. തലൈവി സിനിമയിൽ കങ്കണയാണ് ജയലളിതയെ അവതരിപ്പിക്കുന്നത്.

എ എൽ വിജയ് സംവിധാനം ചെയ്ത ചിത്രം സെപ്റ്റംബർ 10 നാണ് റിലീസ് ചെയ്തത്.സിനിമയിൽ അരവിന്ദ് സ്വാമിയാണ് മുൻ മുഖ്യമന്ത്രിയും നടനുമായിരുന്ന എംജിആറിന്റെ റോളിലെത്തിയത്. വി.കെ ശശികലയുടെ വേഷത്തിൽ ഷംന കാസിമും എത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here