ഭക്ഷ്യോല്‍പ്പന്ന വ്യവസായ മേഖലയില്‍ പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് ഭക്ഷ്യോല്‍പ്പന്ന വ്യവസായ മേഖലയില്‍ ലൈസന്‍സും പരിശോധനകളും കര്‍ശനമാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ നിയമം കര്‍ശനമായി നടപ്പാക്കുന്നില്ലന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. എന്നാല്‍ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടന്ന് സര്‍ക്കാര്‍ അറിയിച്ചു.

പരിശോധനക്ക് മേഖലാ തലത്തില്‍ മൊബൈല്‍ യുണിറ്റുകളും
പരിശോധനാ ലാബുകളും ഉണ്ട്. ആവശ്യത്തിന് പരിശോധനകള്‍ നടക്കുന്നുണ്ടന്നും 2017-18 ല്‍ മാത്രം മുപ്പതിനായിരത്തിലധികം പരിശോധനകള്‍ നടന്നെന്നും ഒന്നരക്കോടിയോളം രൂപ പിഴ ചുമത്തിയെന്നും സര്‍ക്കാര്‍ അറിയിച്ചു.സര്‍ക്കാര്‍ വിശദികരണം കണക്കിലെടുത്ത് ഹര്‍ജി കോടതി തീര്‍പ്പാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News