ഓഫ്‌ലൈൻ ബുക്കിംഗ് സേവനം എളുപ്പമാക്കാൻ ടോൾ ഫ്രീ നമ്പറുമായി ഓൺലൈൻ ഓട്ടോ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ‘ടുക്‌സി’

ഓഫ്‌ലൈൻ ബുക്കിംഗ് സേവനം എളുപ്പമാക്കാൻ ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ച് ഓൺലൈൻ ഓട്ടോ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ടുക്‌സി. സാങ്കേതിക വിദ്യകൾ ഉപയോഗിക്കുവാൻ ബുദ്ധിമുട്ടനുഭവിക്കുന്ന മുതിർന്ന പൗരന്മാർക്ക് വീടുകളിലിരുന്ന് തന്നെ എളുപ്പത്തിൽ ഓട്ടോ ബുക്ക് ചെയ്യാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടുക്‌സി ഇങ്ങനെയൊരു ഉന്നമനത്തിനൊരുങ്ങുന്നത്.

രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ 1800 8904 199 എന്ന ടോൾ ഫ്രീ നമ്പർ ഉപയോഗിച്ച് ഓട്ടോ ബുക്ക് ചെയ്യാൻ സാധിക്കും. ഇതുവരെ 940-ലധികം ഓട്ടോറിക്ഷ ഡ്രൈവർമാർ ടുക്സിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രവർത്തനമാരംഭിച്ച് എട്ട് മാസമായ ആപ്പ് കൊച്ചിയിലാണ് പ്രവർത്തിച്ചു വരുന്നത്. ഉടൻ തന്നെ തിരുവനന്തപുരത്തേക്കും തൃശൂരിലേക്കും ടുക്‌സിയുടെ പ്രവർത്തനം വ്യാപിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News