മലപ്പുറത്ത്‌ ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ചു

മലപ്പുറം പത്തപ്പിരിയത്ത് ഒന്നര വയസുകാരൻ ഷോക്കേറ്റ് മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ ഫൊയ്ജു റഹ്മാൻ – ജാഹിദ ബീഗം ദമ്പതിമാരുടെ മകൻ മസൂദലോം ആണ് മരിച്ചത്. കോഴിഫാമിൽ നിന്ന് കുട്ടിക്ക്‌ അബദ്ധത്തില്‍ ഇലക്ട്രിക്‌ ഷോക്കേൽക്കുകയായിരുന്നു. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം.

പരിക്കേറ്റ കുട്ടിയെ ഉടനെതന്നെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here